---
title: "അഴിയൂരില്‍ വീടുകള്‍ സന്ദര്‍ശിച്ച് അതിദരിദ്ര  നിര്‍ണ്ണയ പ്രകിയക്ക് തുടക്കമായി "
english_title: " Very poor To find The survey was conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16209/very-poor-to-find-the-survey-was-conducted"
published_at: "2021-12-15T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9d8dec33fb_survey team .jpg"
keywords: []
---

# അഴിയൂരില്‍ വീടുകള്‍ സന്ദര്‍ശിച്ച് അതിദരിദ്ര  നിര്‍ണ്ണയ പ്രകിയക്ക് തുടക്കമായി 

> **Lead Summary:** വടകര: ജില്ലയില്‍ ആദ്യമായി വീടുകള്‍ സന്ദര്‍ശിച്ച് എന്യൂമറേഷന്‍ ആപ്പില്‍ അതി ദരിദ്രരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രക്രിയയ്ക്ക് അഴിയൂരില്‍ തുടക്കമായി .അഴിയൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് അതി ദരിദ്ര നിര്‍ണ്ണയ പ്രക്രിയയ്ക്ക് എന്യൂമറേറ്റര്‍ മാരായ സി.ഐശ്വര്യ, കെ.അനുശ്രീ എന്നിവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് .

## Article Content

വടകര: ജില്ലയില്‍ ആദ്യമായി വീടുകള്‍ സന്ദര്‍ശിച്ച് എന്യൂമറേഷന്‍ ആപ്പില്‍ അതി ദരിദ്രരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രക്രിയയ്ക്ക് അഴിയൂരില്‍ തുടക്കമായി .അഴിയൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് അതി ദരിദ്ര നിര്‍ണ്ണയ പ്രക്രിയയ്ക്ക് എന്യൂമറേറ്റര്‍ മാരായ സി.ഐശ്വര്യ, കെ.അനുശ്രീ എന്നിവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് .

വിവരശേഖരണം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ മാരായ സാവിത്രി ടീച്ചര്‍, റീനരയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വടകര ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ.സന്തോഷ് കുമാര്‍, കെ.പി റഷീദ്, വി.ഇ.ഒ കെ ബജേഷ് എന്നിവര്‍ സംസാരിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നായി 124 പേരാണ് പ്രാഥമിക കരട് പട്ടികയില്‍ അതി ദരിദ്ര രായി ഉള്‍പ്പെട്ടിട്ടുള്ളത് .

വാര്‍ഡുമെമ്പര്‍മാരുടെ നേതൃത്തത്തില്‍ ചേര്‍ന്ന വിവിധ ഫോക്കസ് ഗ്രൂപ്പുകളിലെ ചര്‍ച്ചയിലൂടെയും വാര്‍ഡ് ജനകീയ സമിതികള്‍ അംഗീഗരിച്ച പട്ടികയില്‍ ഉള്‍പെട്ടവരുടെ വിവരങ്ങളാണ് വീടുകളില്‍ പോയി മൊബൈല്‍ ആപ്പിലൂടെ ശേഖരിക്കുന്നത് .വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് 36 എനൂമറേറ്റര്‍ മാരെ തിരഞെടുത്ത് പരിശീലനം നല്‍കിയിട്ടുണ്ട് .അഴിയൂര്‍ ഗ്രാമപഞ്ചായത്തിലാണ് പ്രീ എന്യൂമറേഷന്‍ പൂര്‍ത്തീകരിച്ച് എന്യൂമറേഷന്‍ ജില്ലയില്‍ ആദ്യമായി ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16209/very-poor-to-find-the-survey-was-conducted)