---
title: "#camp | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വടകര റെയിൽവേ സ്റ്റേഷനിൽ നാളെ സൗജന്യ പി എഫ് ടി പരിശോധന ക്യാമ്പ് "
english_title: "#Attention #passengers #Free #PFT #testing #camp #tomorrow #Vadakara #railwaystation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162201/attention-passengers-free-pft-testing-camp-tomorrow-vadakara-railwaystation"
published_at: "2023-11-14T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65537ed9afc18_vadakara.jpg"
keywords: []
---

# #camp | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വടകര റെയിൽവേ സ്റ്റേഷനിൽ നാളെ സൗജന്യ പി എഫ് ടി പരിശോധന ക്യാമ്പ് 

> **Lead Summary:** **വടകര: [ **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ ലോക സി ഒ പി ഡി ദിനത്തോടനുബന്ധിച്ച് സൗജന്യ പി എഫ് ടി പരിശോധന ക്യാമ്പ് വടകരയിൽ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്നു.

## Article Content

**വടകര: [ **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ ലോക സി ഒ പി ഡി ദിനത്തോടനുബന്ധിച്ച് സൗജന്യ പി എഫ് ടി പരിശോധന ക്യാമ്പ് വടകരയിൽ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്നു.

നവംബർ 15ന് വടകര റെയിൽവേ സ്റ്റേഷനിലും 17 ന് റിലയൻസ് സ്മാർട്ടിലും 18 ന് ഗ്യാലക്സി സൂപ്പർമാർക്കറ്റിലും വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം മൂലം ഇടയ്ക്കിടെയുള്ള ജലദോഷം, തുമ്മൽ (തുടർച്ചയായുള്ള), മൂക്കൊലിപ്പ്, കോവിഡിന് ശേഷം നടക്കുമ്പോൾ കിതപ്പ്, ആസ്തമ, അലർജി, കൂർക്കംവലി, അമിതമായ പകലുറക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

പാർകോ റെസ്പിറേറ്ററി തെറാപിസ്റ്റുമാർ ക്യാമ്പിന് നേതൃത്വം നൽകും. പി എഫ് ടി പരിശോധന നടത്തി രോഗം നിർണ്ണയിക്കുന്നവർക്ക് തുടർപരിശോധന കൺസൾട്ടന്റ് പൾമനോളജിസ്റ്റ് പ്രീന പാർകോയിൽ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: +91 7012 654199.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162201/attention-passengers-free-pft-testing-camp-tomorrow-vadakara-railwaystation)