---
title: "#GarbagefreeNavkeralam | കുട്ടികളുടെ ഹരിതസഭ; മാലിന്യ മുക്തം നവകേരളം ചോറോട് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ തുടങ്ങി "
english_title: "#Children #GreenHouse #GarbagefreeNavkeralam #chorod #started #secondphase #operations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162218/children-greenhouse-garbagefreenavkeralam-chorod-started-secondphase-operations"
published_at: "2023-11-14T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655387402f12c_navakerala.jpg"
keywords: []
---

# #GarbagefreeNavkeralam | കുട്ടികളുടെ ഹരിതസഭ; മാലിന്യ മുക്തം നവകേരളം ചോറോട് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ തുടങ്ങി 

> **Lead Summary:** **വടകര: [** മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

## Article Content

**വടകര: [** മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

പരിപാടിക്ക് ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ആരോഗ്യ സ്റ്റാൻറി0ഗ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.

പരിപാടിയുടെ നടപടിക്രമങ്ങൾ കുട്ടികളുടെ പാനൽ പ്രതിനിധി അംഗങ്ങളായ ചോറോട് ജി എച്ച് എസ് എസ് വിദ്യാർത്ഥികളായ അന്നപൂർണ്ണ, മീരജ് എം, ശാലു, വിഷ്ണു, ആദിത്യ സി എം, അപൂർവ്വ രാജീവ് എന്നിവർ അവതരിപ്പിച്ചു.

തുടർന്ന് തദ്ദേശസ്ഥാപനതല മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും, ചോറോട് പഞ്ചായത്ത് പരിധിയിലെ 21 സ്കൂളുകളുടെ മാലിന്മുക്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും നടന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ റിപ്പോർട്ട് ക്രോഡീകരിച്ച് സംസാരിച്ചു. ഉപചോദ്യങ്ങൾക്കുള്ള മറുപടി വികസനസ്റ്റാൻറി0ഗ് കമ്മിറ്റി ചെയർമാൻ പി മദുസൂദനൻ അവതരിപ്പിച്ചു.

റിപ്പോർട്ട് ക്രോഡീകരണവും അവതരണവും പാനൽ പ്രതിനിധിയായ ചോറോട് എച്ച് എസ് എസ് വിദ്യാർത്ഥികൾ നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും അനുമോദന പത്രം നൽകി.

ശുചിത്വ പ്രതിജ്ഞയോടെ പരിപാടികൾക്ക് സമാപനമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162218/children-greenhouse-garbagefreenavkeralam-chorod-started-secondphase-operations)