---
title: "#Congress | നാദാപുരം റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഹ്‌റു അനുസ്മരണം സംഘടിപ്പിച്ചു "
english_title: "#Congress #workers #organized #Nehru #commemoration #NadapuramRoad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162225/congress-workers-organized-nehru-commemoration-nadapuramroad"
published_at: "2023-11-14T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538a1839de9_congress.jpg"
keywords: []
---

# #Congress | നാദാപുരം റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഹ്‌റു അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [** ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള ബഹുസ്വരവും മതേതരവുമായ നെഹ്‌റൂവിയന്‍ രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് രാജ്യം തിരിച്ചു പോകണമെന്ന് ഡി സി സി സിക്രട്ടറി മുനീര്‍ എരവത്ത് അഭിപ്രായപ്പെട്ടു.

## Article Content

**വടകര: [** ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള ബഹുസ്വരവും മതേതരവുമായ നെഹ്‌റൂവിയന്‍ രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് രാജ്യം തിരിച്ചു പോകണമെന്ന് ഡി സി സി സിക്രട്ടറി മുനീര്‍ എരവത്ത് അഭിപ്രായപ്പെട്ടു.

രാജ്യത്ത് പടരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ നമ്മള്‍ നെഹ്‌റുവിന്റെ ദര്‍ശനങ്ങളും നിലപാടുകളും സമൂഹത്തില്‍ ഉയര്‍ത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നൂറ്റിമുപ്പത്തി നാലാമത് ജന്മദിനത്തില്‍ ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നെഹ്‌റു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.

നാദാപുരം റോഡില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു.സി. കെ വിജയന്‍, അരവിന്ദന്‍ പി. വി, യു.രഞ്ജിത്ത് ,ജലജ വിനോദ്,ശാരദാ വത്സന്‍, റോബിന്‍. ഓ, രാജന്‍. എ, റീജ. ടി. പി, രാധ വി. പി. സുഹാസന്‍. വി. പി,ബെന്‍ജോ രാജ്.എം.എ,തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162225/congress-workers-organized-nehru-commemoration-nadapuramroad)