---
title: "ഓര്‍ക്കാട്ടേരി ചന്ത;  സംസ്ഥാന  സര്‍ക്കാറിന്റെ  അനുമതി തേടി  ഏറാമല പഞ്ചായത്ത്"
english_title: "Orkatteri Market; Of the State Government Eramala panchayat seeks permission"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16233/orkatteri-market-of-the-state-government-eramala-panchayat-seeks-permission"
published_at: "2021-12-15T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9f6bf1194e_shakeela team .jpg"
keywords: []
---

# ഓര്‍ക്കാട്ടേരി ചന്ത;  സംസ്ഥാന  സര്‍ക്കാറിന്റെ  അനുമതി തേടി  ഏറാമല പഞ്ചായത്ത്

> **Lead Summary:** ഓര്‍ക്കാട്ടേരി : ഏറാമല ഗ്രാമപഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ശിവഭഗവതി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് വര്‍ഷങ്ങളായി നടന്നു വരുന്ന ഓര്‍ക്കാട്ടേരി ചന്തയുടെ അനുമതിക്കായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.

## Article Content

ഓര്‍ക്കാട്ടേരി : ഏറാമല ഗ്രാമപഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ശിവഭഗവതി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് വര്‍ഷങ്ങളായി നടന്നു വരുന്ന ഓര്‍ക്കാട്ടേരി ചന്തയുടെ അനുമതിക്കായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.

സംസ്ഥാനത്തെ ഗ്രാമീണ ചന്തകളില്‍ പുരാതനവും പ്രാധാന്യം ഉള്ളതുമാണ് വടകര താലൂക്കിലെ ഓര്‍ക്കാട്ടേരി ശിവഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് നടത്തുന്ന ചന്ത. സാമുദായിക ഐക്യവും മതേതരത്വവും രാക്ഷ്ട്രീയ സാമൂഹിക സംഘടനകളുടെ പങ്കാളിത്വവും ചന്തയുടെ പ്രത്യേകതയാണ്. ഏറാമല ഗ്രാമപഞ്ചായത്തിലെ സര്‍വകക്ഷി തീരുമാനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അനുമതിക്കായി നിവേദക സംഘം മുഖ്യ മന്ത്രി  :പിണറായി വിജയന്‍, ആരോഗ്യമന്ത്രി  വീണാ ജോര്‍ജ്, ടൂറിസം മന്ത്രി അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് സന്ദര്‍ശിച്ച് നിവേദനം നല്‍കി.

ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ് രാജ് കെ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പറമ്പത്ത് പ്രഭാകരന്‍, ജസീല വി. കെ, ഷുഹൈബ് കുന്നത്ത്, ടി. എന്‍ റഫീഖ്.എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു. ഗ്രാമ പഞ്ചായത്ത് ചന്ത മൈതാനത്തിന് കോവിഡ് പ്രോട്ടോകോളില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് സംഘത്തിന് മറുപടി നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16233/orkatteri-market-of-the-state-government-eramala-panchayat-seeks-permission)