---
title: "#harthal | കുഞ്ഞിപ്പളളി ടൗണിനെ ഒറ്റപ്പെടുത്തരുത്; ഹർത്താൽ പൂർണ്ണം "
english_title: "#KunjipalliTown #singled #harthal #complete"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162337/kunjipallitown-singled-harthal-complete"
published_at: "2023-11-15T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655452ce5e34b_harthal.jpg"
keywords: []
---

# #harthal | കുഞ്ഞിപ്പളളി ടൗണിനെ ഒറ്റപ്പെടുത്തരുത്; ഹർത്താൽ പൂർണ്ണം 

> **Lead Summary:** **വടകര: [ **ദേശിയപാത വികസനത്തിൽ കുഞ്ഞിപ്പളളി ടൗൺ ഒറ്റപ്പെടുത്തരുത് എന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും കുഞ്ഞിപ്പളളി ടൗൺ, ചിറയിൽ പിടിക എന്നിവിടങ്ങളിൽ നടത്തിയ ഹാർത്താൽ പൂർണ്ണം.

## Article Content

**വടകര: [ **ദേശിയപാത വികസനത്തിൽ കുഞ്ഞിപ്പളളി ടൗൺ ഒറ്റപ്പെടുത്തരുത് എന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും കുഞ്ഞിപ്പളളി ടൗൺ, ചിറയിൽ പിടിക എന്നിവിടങ്ങളിൽ നടത്തിയ ഹാർത്താൽ പൂർണ്ണം.

പൗരാണിക ആരാധനാ കേന്ദ്രമായ പളളി, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും ടൗണിലെ നൂറ് കണക്കായ കച്ചവട സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും റോഡ് പണി പൂർത്തിയാവുന്നതോടെ വിഭജിക്കപ്പെടും ടൗണിൽ എലിവേറ്റഡ് പാത പണിയണമെന്നാണ് ആവശ്യം.

കുഞ്ഞിപ്പളളി ടൗണിൽ പ്രതിക്ഷേധ യോഗം നടത്തി. ആവശ്യം നേടിയെടുക്കാൻ ദേശീയപാത തടയുന്നത് ഉൾപ്പെടെയുളള സമരപരിപാടിക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ദേശിയ പാത നിർമ്മാണത്തിൻറെ ആദ്യഘട്ടത്തിൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി മുരളീധരന് എം.പി ക്ക് നൽകിയ ഉയരപാത എന്ന ആവശ്യം പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കുഞ്ഞിപ്പളളി ടൗൺ സംയുക്ത വ്യാപരി സംഘടനകളും ഓട്ടോ തൊഴിലാളികളും ചേർന്ന് നടത്തിയ ജനകീയ കൂട്ടായ്‌മ ബ്ലോക്ക് പ്രസിഡൻറ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. കെ.ആരിഫ് അദ്ധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ, കവിത അനിൽ കുമാർ, കെ കെ .ജയചന്ദ്രൻ, പി.എം.അശോകൻ, എം.പി.ബാബു, പ്രദീപ് ചോമ്പാല, കെ പി രവീന്ദ്രൻ, കെ വി രാജൻ, കെ എ സുരേന്ദ്രൻ, സി.എച്ച്.സജീവൻ, ഇ.എം.ഷാജി, എം.എം.ബാബു, കെ അൻവർ ഹാജി, കൈപ്പാട്ടിൽ ശ്രീധരൻ, അഡ്വ എസ് ആശിഷ്കെ, പി ചെറിയ കോയ, ഷംസീർ ചോമ്പാല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162337/kunjipallitown-singled-harthal-complete)