---
title: "#MullapallyRamachandran | ചോമ്പാൽ പെരുമ; മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്തു "
english_title: "#ChombalPeruma #Released #MullapallyRamachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162429/chombalperuma-released-mullapallyramachandran"
published_at: "2023-11-15T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655488782db30_book.jpg"
keywords: []
---

# #MullapallyRamachandran | ചോമ്പാൽ പെരുമ; മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്തു 

> **Lead Summary:** **ചോമ്പാൽ: [ **അറിയപ്പെടാത്ത ചരിത്രത്തിലേക്കുള്ള വസ്തുനിഷ്ടമായ തീവ്ര അന്വേഷേണത്തിന്റെ ഫലമാണ് മൊയ്തു അഴിയൂരിന്റെ പുസ്തകമെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

## Article Content

**ചോമ്പാൽ: [ **അറിയപ്പെടാത്ത ചരിത്രത്തിലേക്കുള്ള വസ്തുനിഷ്ടമായ തീവ്ര അന്വേഷേണത്തിന്റെ ഫലമാണ് മൊയ്തു അഴിയൂരിന്റെ പുസ്തകമെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ചോമ്പാൽ പെരുമയെന്ന പുസ്തകത്തിൻറെ രണ്ടാം പതിപ്പിൻറെ പ്രകാശനം നടത്തി സാംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ഒളിഞ്ഞിരിക്കുന്ന ഏടുകൾ തുറന്നുതരാൻ ഇത്തരം പുസ്തകത്തിന് കഴിയും.

ഒരു വലിയ മുതൽക്കൂട്ട് തന്നെയാണ് മൊയ്തുക്കയുടെ ചരിത്രരേഖ മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ എം സി ഇബ്രാഹിം ആദ്യ പ്രതി ഏറ്റ് വാങ്ങി.

മാധ്യമ പ്രവർത്തകൻ അനൂപ് അനന്തൻ പുസ്തകപരിചയം നടത്തി. വി കെ പ്രഭാകരൻ, അബ്ദുള്ളക്കോയ കണ്ണംകടവ്, പി കെ നാണു, കവിത അനിൽകുമാർ, വി.പി. മോഹൻദാസ്, യു എ റഹിം, പി.ബാബുരാജ് പ്രദീപ് ചോമ്പാല, യൂസഫ് മമ്മാലിക്കണ്ടി, എം.വി.ജയപ്രകാശ്, ഹാരിസ് മുക്കാളി കെ പി രവീന്ദ്രൻ, കെ പി വിജയൻ, പ്രസംഗിച്ചു.

ചോമ്പാൽ പെരുമ - മൊയ്തു അഴിയൂരിന്റെ ചരിത്ര പുസ്തകം മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യുന്നു. പടം ചോമ്പാൽ പെരുമ - മൊയ്തു അഴിയൂരിന്റെ ചരിത്ര പുസ്തകം മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162429/chombalperuma-released-mullapallyramachandran)