---
title: "#NavakeralaSadas | ചിത്ര മതിൽ; നവകേരള സദസിന്റെ പ്രചാരണാർഥം വടകരയിൽ ചിത്രകാരന്മാരുടെ കൂട്ടായ്മ "
english_title: "#picturewall #Association #painters #Vadakara #campaign #NavakeralaSadas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162540/picturewall-association-painters-vadakara-campaign-navakeralasadas"
published_at: "2023-11-15T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554ec8a479b6_chithram.jpg"
keywords: []
---

# #NavakeralaSadas | ചിത്ര മതിൽ; നവകേരള സദസിന്റെ പ്രചാരണാർഥം വടകരയിൽ ചിത്രകാരന്മാരുടെ കൂട്ടായ്മ 

> **Lead Summary:** **വടകര: [ **മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വടകര മണ്ഡലം നവകേരള സദസിന്റെ പ്രചാരണാർഥം വടകരയിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ ചിത്രമതിൽ തീർത്തു.

## Article Content

**വടകര: [ **മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വടകര മണ്ഡലം നവകേരള സദസിന്റെ പ്രചാരണാർഥം വടകരയിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ ചിത്രമതിൽ തീർത്തു.

നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളും നവകേരള നിർമ്മിതിയും ചിത്രരചനക്ക് പ്രമേയമായി.

ചിത്രകാരന്മാരായ പ്രഭ കുമാർ ഒഞ്ചിയം, ബേബി രാജ് വള്ളിക്കാട്, സുനിൽ ബാബു, ഇ പി രാജേഷ് ചിണ്ടൻ തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, നോഡൽ ഓഫീസർ അപർണ്ണ, സംഘാടക സമിതി വൈ: ചെയർമാൻ വി.കെ സന്തോഷ് കുമാർ, വടകര എക്സിക്യൂട്ടീവ് അംഗം ടി പി ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162540/picturewall-association-painters-vadakara-campaign-navakeralasadas)