---
title: "#BestActor | നടന കലയിൽ മിടുക്ക് കാട്ടി മേമുണ്ട ഹയർ സെക്കണ്ടറി; യാഷിൻ റാം മികച്ച നടൻ "
english_title: "#Maymunda #HigherSecondary #showed #excellence #acting #YashinRam #BestActor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162687/maymunda-highersecondary-showed-excellence-acting-yashinram-bestactor"
published_at: "2023-11-16T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555ce371ade8_actor.jpg"
keywords: []
---

# #BestActor | നടന കലയിൽ മിടുക്ക് കാട്ടി മേമുണ്ട ഹയർ സെക്കണ്ടറി; യാഷിൻ റാം മികച്ച നടൻ 

> **Lead Summary:** **വടകര: [ **കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി യാഷിൻ റാം മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി.

## Article Content

**വടകര: [ **കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി യാഷിൻ റാം മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി.

ബാങ്ക്റോഡ് ചെറിയ മുളിയേരി വീട്ടിൽ ബിജേഷ്, അജിത ദമ്പതിമാരുടെ മകനാണ് യാഷിൻ റാം. മേമുണ്ട സ്കൂൾ ശാസ്ത്രനാടകം പാഠം(ടം) മികച്ച രചനക്കുള്ള അവാർഡും കരസ്ഥമാക്കി.

കണ്ണൂർ സ്വദേശിയും, പ്രശസ്ത നാടക സംവിധായകനുമായ ജിനോ ജോസഫാണ് രചന നിർവ്വഹിച്ചത്. നാടക സംവിധാനം ആബിദ് പാലക്കാട് ആയിരുന്നു. ശാസ്ത്രനാടകം സംസ്ഥാന മത്സരത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162687/maymunda-highersecondary-showed-excellence-acting-yashinram-bestactor)