---
title: "#KKRamaMLA | ദേശീയപാത നിർമാണത്തിന്റെ മറവിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണം - കെ.കെ രമ എം എൽ എ "
english_title: "#Irregularities #under #guise #national #highway #construction #investigated #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162818/irregularities-under-guise-national-highway-construction-investigated-kkramamla"
published_at: "2023-11-16T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65564707664bc_rama.jpg"
keywords: []
---

# #KKRamaMLA | ദേശീയപാത നിർമാണത്തിന്റെ മറവിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണം - കെ.കെ രമ എം എൽ എ 

> **Lead Summary:** **വടകര: [ **മേഖലയിലെ ദേശീയപാത നിർമാണ കമ്പനിയായ വഗാഡ് ദേശീയപാത നിർമാണത്തിനായി എത്തിച്ച റെഡിമിക്‌സും നിർമാണ സാധനങ്ങളും സ്വകാര്യവ്യക്തിക്ക് മറിച്ചു നൽകിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

**വടകര: [ **മേഖലയിലെ ദേശീയപാത നിർമാണ കമ്പനിയായ വഗാഡ് ദേശീയപാത നിർമാണത്തിനായി എത്തിച്ച റെഡിമിക്‌സും നിർമാണ സാധനങ്ങളും സ്വകാര്യവ്യക്തിക്ക് മറിച്ചു നൽകിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയിൽപെട്ടയുടനെ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിൽ സാധനങ്ങൾ സ്വകാര്യവ്യക്തികൾക്ക് കൈമാറുന്നത് ദേശീയപാത നിർമാണചട്ടങ്ങളുടെ ലംഘനമാണെന്നാണ് അതോറിറ്റി അറിയിച്ചത്.

ഇത്തരത്തിൽ നിർമാണ ചട്ടങ്ങൾ ലംഘിച്ച കമ്പനിയെ തൽ സ്ഥാനത്തുനിന്നും നീക്കണം. ഇക്കാര്യത്തിൽ ദേശീയപാത നിർമാണ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നകാര്യം അന്വേഷിക്കേണ്ടതുണ്ട്.

ഇതുപോലെ കമ്പനി പ്രവൃത്തി നടത്തുന്ന ഇടങ്ങളിലെല്ലാം ഇത്തരം അനധികൃത കൈമാറ്റങ്ങൾ നടത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട സർക്കാർ സംവിധാനങ്ങളെ കൊള്ളചെയ്യുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം.എൽ.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162818/irregularities-under-guise-national-highway-construction-investigated-kkramamla)