---
title: "#DYFI | കള്ള കരാറോ? വഗാഡ് കമ്പനി വടകരയിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിന് കോൺക്രീറ്റ് മിക്സ് എത്തിക്കുന്നത് ഡിവൈഎഫ്ഐ തടഞ്ഞു "
english_title: "#false #contract #DYFI #stopped #Vagad #company #supplying #mix #construction #privateperson #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162827/false-contract-dyfi-stopped-vagad-company-supplying-mix-construction-privateperson-vadakara"
published_at: "2023-11-16T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655650b352f6c_dyfi.jpg"
keywords: []
---

# #DYFI | കള്ള കരാറോ? വഗാഡ് കമ്പനി വടകരയിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിന് കോൺക്രീറ്റ് മിക്സ് എത്തിക്കുന്നത് ഡിവൈഎഫ്ഐ തടഞ്ഞു 

> **Lead Summary:** **വടകര: [ **ദേശീയപാത നിർമ്മാണ പ്രവൃത്തിക്കിടെ വഗാഡ് കമ്പനി വടകരയിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിന് കോൺക്രീറ്റ് മിക്സ് എത്തിക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.

## Article Content

**വടകര: [ **ദേശീയപാത നിർമ്മാണ പ്രവൃത്തിക്കിടെ വഗാഡ് കമ്പനി വടകരയിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിന് കോൺക്രീറ്റ് മിക്സ് എത്തിക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.

ദേശീയ പാത നിർമ്മാണം കരാറേറ്റെടുത്ത അദാനി ഗ്രൂപ്പിൽ നിന്ന് ഉപകാരാർ വാങ്ങി പ്രവൃത്തി നടത്തുന്ന കമ്പനിയാണ് വഗാഡ്. വടകരയിൽ ദേശീയ പാതാ വികസനം ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് വിവാദമായ സംഭവം.

റോഡ് വികസന പ്രവർത്തനങ്ങളിൽ കരാർ പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള വഗാഡ് കമ്പനി ദേശീയപാതയുടെ വർക്കുകൾ ഏറ്റെടുക്കാതെ സ്വകാര്യ കമ്പനികളുടെ വർക്കുകൾ ഏറ്റെടുക്കുന്നുവെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ തടഞ്ഞുവച്ചത്.

മലപ്പുറത്തും കാസർഗോഡ് ദേശീയപാത നിർമ്മാണ പ്രവർത്തികൾ ഏകദേശം പൂർത്തീകരിക്കാറായ ഘട്ടത്തിലാണ് വടകരയിലെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നത്. വടകരയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം നിരവധി ജീവനുകളാണ് ഈ അടുത്തിടെ പൊലിഞ്ഞത്.

ഇതൊന്നും വകവെക്കാതെ വഗാട് കമ്പനിയുടെ സഹായത്തോടെ വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണം തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നത് ഡിവൈഎഫ്ഐ തടഞ്ഞുവെച്ചത്.

ദേശീയപാത നിർമ്മാണത്തിന് വേണ്ടി പെരുവട്ടം താഴെ സ്ഥാപിച്ച പ്ലാന്റിൽ നിന്നാണ് ഇതിന് ആവശ്യമായ മെറ്റീരിയലുകൾ കമ്പനി എത്തിച്ചത്. ഇതിൽ വഗാട് കമ്പനിചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്ന്ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ദേശീയപാത വികസനം അവതാളത്തിലാക്കി സ്വകാര്യ കമ്പനികളുടെ ആവശ്യത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന വാഗാട് കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162827/false-contract-dyfi-stopped-vagad-company-supplying-mix-construction-privateperson-vadakara)