---
title: "#Sadaram2023 | സാദരം 2023; ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം കാരക്കാടിൻ്റെ പ്രതിഭകളെ ആദരിക്കുന്നു "
english_title: "#Sadaram2023 #Andimaster #Memorial #Library #Granthalayam #honors #talents #Karakkad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163011/sadaram2023-andimaster-memorial-library-granthalayam-honors-talents-karakkad"
published_at: "2023-11-17T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655736b0466b7_shamseer.jpg"
keywords: []
---

# #Sadaram2023 | സാദരം 2023; ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം കാരക്കാടിൻ്റെ പ്രതിഭകളെ ആദരിക്കുന്നു 

> **Lead Summary:** **വടകര: [** മൂന്ന് പതിറ്റാണ്ടുകാലമായി കാരക്കാടിൻ്റെ സാംസ്കാരിക കേന്ദ്രമായി നാദാപുരംറോഡിൽ പ്രവർത്തിക്കുന്ന ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം കാരക്കാടിൻ്റെ പ്രതിഭകളെ ആദരിക്കുകയാണ്.

## Article Content

**വടകര: [** മൂന്ന് പതിറ്റാണ്ടുകാലമായി കാരക്കാടിൻ്റെ സാംസ്കാരിക കേന്ദ്രമായി നാദാപുരംറോഡിൽ പ്രവർത്തിക്കുന്ന ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം കാരക്കാടിൻ്റെ പ്രതിഭകളെ ആദരിക്കുകയാണ്.

'സാദരം 2023 - കാരക്കാടിൻ്റെ പ്രതിഭകൾക്കൊപ്പം ' എന്ന ആദരിക്കൽ ചടങ്ങ് 19 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നാദാപുരംറോഡ് വാഗ്ഭടാനന്ദ പാർക്കിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

സഹകരണപ്രസ്ഥാനത്തിൻ്റെ ലോകമാതൃക ULCCS ചെയർമാൻ രമേശൻ പാലേരി, പ്രശസ്ത ഗായകനും എഴുത്തുകാരനുമായ വി ടി മുരളി, പ്രമുഖ ശാസ്ത്രപ്രചാരകനും ഗ്രന്ഥകാരനുമായ പ്രൊഫ.കെ.പാപ്പൂട്ടി, സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജയ് കെ വി, കാരക്കാടിൻ്റെ ജനകീയ ഡോക്ടർ കെ സി എഫ്രേം, മടപ്പള്ളിയുടെ വോളിബോൾപെരുമ മടപ്പള്ളി ബാലകൃഷ്ണൻ, പ്രജിഷ എം കെ, ഗായകനും സംഗീത സംവിധായകനുമായ ശശി വള്ളിക്കാട് എന്നിവരെയാണ് ആദരിക്കുന്നത്.

കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ കാരക്കാടിൻ്റെ പ്രതിഭകളെ ആദരിക്കും. വൈകു: 3 മണിക്ക് മടപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന വർണ്ണശഭളമായ ഘോഷയാത്രയോടെയാണ് പരിപാടിയുടെ ആരംഭം.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗൺസിൻ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാവും. രാത്രി 7 മണിക്കുള്ള സംഗീത വിരുന്നിൽ റാസയും ബീഗവും പാടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163011/sadaram2023-andimaster-memorial-library-granthalayam-honors-talents-karakkad)