---
title: "#CampusMillet | ക്യാമ്പസ് മില്ലറ്റ്; വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ ചെറു ധാന്യ കൃഷി ആരംഭിച്ചു "
english_title: "#CampusMillet #Small #grain #cultivation #started #Vadakara #BEM #HigherSecondarySchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163031/campusmillet-small-grain-cultivation-started-vadakara-bem-highersecondaryschool"
published_at: "2023-11-17T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65574770c03ad_campus.jpg"
keywords: []
---

# #CampusMillet | ക്യാമ്പസ് മില്ലറ്റ്; വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ ചെറു ധാന്യ കൃഷി ആരംഭിച്ചു 

> **Lead Summary:** **വടകര: [** ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്എസ്, മില്ലറ്റ് മിഷൻ ജില്ല കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന 'ക്യാമ്പസ് മില്ലറ്റ്' പദ്ധതിയുടെ ഭാഗമായി വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ ചെറു ധാന്യ കൃഷി ആരംഭിച്ചു.

## Article Content

**വടകര: [** ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്എസ്, മില്ലറ്റ് മിഷൻ ജില്ല കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന 'ക്യാമ്പസ് മില്ലറ്റ്' പദ്ധതിയുടെ ഭാഗമായി വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ ചെറു ധാന്യ കൃഷി ആരംഭിച്ചു.

മില്ലറ്റ് വിത്തിടൽ മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഉതകുന്ന ചെറു ധാന്യങ്ങളുടെ പ്രചാരണം എൻഎസ്എസ് വളണ്ടിയർമാർ ഏറ്റെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു.

പിടിഎ പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പന പാലം അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ പി ജൂബില, എം കെ ബിന്ദു, എൻഎസ്എസ് ലീഡർ കെ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പസിന് പിന്നിലെ കൃഷിയിടത്തിലും ഗ്രോ ബാഗുകളിലും ആയി, വിളവെടുത്താൽ സംസ്കരണം ആവശ്യമില്ലാത്ത റാഗി, മണിച്ചോളം, ബജ്ര എന്നിവയാണ് കൃഷി ചെയ്യുന്നത്.

കൃഷിക്ക് ആവശ്യമായ വിത്തുകൾ മില്ലറ്റ് മിഷന്റെ അഭ്യർത്ഥനപ്രകാരം കപില ഫൗണ്ടേഷൻ എന്ന സംഘടന സൗജന്യമായി നൽകുകയായിരുന്നു. മണ്ണൊരുക്കം, വിത്തിടൽ, പരിപാലനം, വിളവെടുപ്പ് തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മില്ലറ്റ് മിഷൻ ആണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163031/campusmillet-small-grain-cultivation-started-vadakara-bem-highersecondaryschool)