---
title: "#NavaKeralaSadas | നവ പ്രതിഭകൾ നവകേരള സദസ് ; വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിച്ചു "
english_title: "#Nava #Pratibhas #NavaKeralaSadas #Essay #writing #speech #competition #organized #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163170/nava-pratibhas-navakeralasadas-essay-writing-speech-competition-organized-students"
published_at: "2023-11-18T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558452beb13f_navakerala.jpg"
keywords: []
---

# #NavaKeralaSadas | നവ പ്രതിഭകൾ നവകേരള സദസ് ; വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [** നവകേരള സദസ്സിന്റെ ഭാഗമായി വടകര നിയമസഭ മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തിൽ മടപ്പള്ളി ഗവ: കോളജിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി കോളേജ് വിദ്യാർത്ഥികൾക്കായാ ഉപന്യാസ രചന, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിച്ചു.

## Article Content

**വടകര: [** നവകേരള സദസ്സിന്റെ ഭാഗമായി വടകര നിയമസഭ മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തിൽ മടപ്പള്ളി ഗവ: കോളജിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി കോളേജ് വിദ്യാർത്ഥികൾക്കായാ ഉപന്യാസ രചന, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിച്ചു.

പരിപാടി പ്രമുഖ നിരൂപകനും പ്രഭാഷകനുമായ സജയ് കെ.വി ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ഗവ: കോളേജ് പ്രിൻസിപ്പാൾ പ്രീത അധ്യക്ഷയായി.

വടകര മണ്ഡലം നവകേരള സദസ്സ് അഡീഷണൽ നോഡൽ ഓഫീസർ അപർണ വി.ആർ, വടയക്കണ്ടി നാരായണൻ , സുനീഷ് ടി, വി മധുസൂദനൻ എന്നിവർ സംസാരിച്ചു. എം.കെ വസന്തൻ , വി.പി. പ്രഭാകരൻ ,സുരേന്ദ്രൻ കാവുതിയാട്ട്, ഉദയൻ കെ.കെ, അതുൽ ബി. മധു , അശ്വിൻ എന്നിവർ നേതൃത്വം നൽകി.

രണ്ട് ഇനങ്ങളിലുമായി വടകര മണ്ഡലത്തിലെ 11 സ്കൂളുകളിൽ നിന്നായി ഹൈസ്കൂൾ വിഭാഗത്തിൽ 44 വിദ്യാർത്ഥികളും ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 40 വിദ്യാർത്ഥികളും 11 കോളേജ് വിദ്യാർത്ഥികളും മത്സരത്തിൽ പങ്കാളികളായി.

** പ്രസംഗം മത്സര വിജയികൾ**

ഹൈസ്കൂൾ വിഭാഗം :- ഒന്നാം സ്ഥാനം ശിവപ്രിയ എസ് , ജി എച്ച് എസ് എസ് വടകര

രണ്ടാം സ്ഥാനം :- തനുശ്രീ പി.എം. സെന്റ് ആന്റണീസ് എച്ച് എസ് വടകര

മൂന്നാം സ്ഥാനം :- ധ്വനി . ബി. ജി എച്ച് എസ് എസ് മടപ്പള്ളി

ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം :- വിസ്മയ എം.ടി.കെ ജി എച്ച് എസ് എസ് വടകര

രണ്ടാം സ്ഥാനം :- ആർദ്ര സുധീഷ് ഗവ: സംസ്കൃതം എച്ച് എസ് എസ് മേപ്പയിൽ, വടകര

മൂന്നാം സ്ഥാനം :- നിവേദ്യ ടി.കെ കെ കെ എം വി എച്ച് എസ് എസ് ഓർക്കാട്ടേരി

കോളേജ് വിഭാഗം ഒന്നാം സ്ഥാനം :- പ്രണവ് മോഹൻ

രണ്ടാം സ്ഥാനം :- ജോമോൾ ജോയി

മൂന്നാം സ്ഥാനം :- ഗോപിക

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163170/nava-pratibhas-navakeralasadas-essay-writing-speech-competition-organized-students)