---
title: "#MLAKPKunhammedKuttiMaster | എംഎൽഎ വാക്ക് പാലിച്ചു; കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു "
english_title: "#MLA #kept #word #1crore #sanctioned #building #construction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163312/mla-kept-word-1crore-sanctioned-building-construction"
published_at: "2023-11-18T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558c3cbd13d5_mla.jpg"
keywords: []
---

# #MLAKPKunhammedKuttiMaster | എംഎൽഎ വാക്ക് പാലിച്ചു; കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു 

> **Lead Summary:** **വടകര: [ **തോടന്നൂർ എ.ഇ.ഒ ഓഫീസ് കെട്ടിട നിർമ്മാണത്തിന് അന്തിമ രൂപരേഖയായി. നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പൊതു ചടങ്ങിൽ വച്ച് നാടിന് നൽകിയ വാഗ്ദാനം നിറവേറ്റി.

## Article Content

**വടകര: [ **തോടന്നൂർ എ.ഇ.ഒ ഓഫീസ് കെട്ടിട നിർമ്മാണത്തിന് അന്തിമ രൂപരേഖയായി. നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പൊതു ചടങ്ങിൽ വച്ച് നാടിന് നൽകിയ വാഗ്ദാനം നിറവേറ്റി.

കെട്ടിട നിർമ്മാണത്തിന് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരിച്ച് നേരത്തെ സ്ഥലം വാങ്ങിയിരുന്നു. നിലവിലെ എ.ഇ .ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അസൗകര്യങ്ങൾ കാരണം വളരെയധികം പ്രയാസങ്ങൾ നേരിടുന്നുണ്ട്.

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ ഓഫീസിന്റെ പശ്ചാത്തലം വളരെ പ്രധാനപ്പെട്ടതാണ്.

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരുകോടി രൂപ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെട്ടിട രൂപകല്പന തയ്യാറാവുകയും സാങ്കേതിക അനുമതിക്ക് സമർപ്പിക്കുകയും ചെയ്തു.

സന്ദർശകർക്കുള്ള മുറി, ഓഫീസ് സൗകര്യങ്ങൾ ശുചിമുറികൾ, ഡൈനിങ് ഏരിയ ,റെക്കോർഡ് റൂം, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്.

ഡിസംബർ മാസത്തിൽ തന്നെ പ്രവർത്തി ആരംഭിക്കാൻ സാധിക്കുമെന്നും എം എൽ എ അറിയിച്ചു. തദ്ദേശ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനായിരിക്കും നിർവഹണ ചുമതല.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ആണ് പ്രവൃത്തിയുടെ ചുമതല. മൂന്ന് നിലകളിലായി 972ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകളാണ് ഒന്നാംഘട്ടത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163312/mla-kept-word-1crore-sanctioned-building-construction)