---
title: "#workshop | അനുമോദനവും ശില്പശാലയും സംഘടിപ്പിച്ചു "
english_title: "#Congratulation #workshop #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163320/congratulation-workshop-organized"
published_at: "2023-11-18T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558c9547729e_msf.jpg"
keywords: []
---

# #workshop | അനുമോദനവും ശില്പശാലയും സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **എം എസ് എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്കും വിജയ ശില്പികൾക്കുമുള്ള അനുമോദനവും ശില്പശാലയും സംഘടിപ്പിച്ചു.

## Article Content

**വടകര: [ **എം എസ് എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്കും വിജയ ശില്പികൾക്കുമുള്ള അനുമോദനവും ശില്പശാലയും സംഘടിപ്പിച്ചു.

എം സി വടകര പരിപാടി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.കാലിക്കറ്റ് യൂണിവേഴ്സിറ്റി സീനിയർ റിസർച്ച് ഫെലോ ഇർഷാദ് കോട്ടപ്പുറം ശില്പശാലക്ക് നേതൃത്വം നൽകി.

എം എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്,മണ്ഡലം എം എസ് എഫ് വൈസ് പ്രസിഡന്റ്‌ ഹിജാസ് വി പി,മണ്ഡലം കമ്മിറ്റി അംഗം സലാഹുദ്ധീൻ അയ്യൂബി എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ആസിഫ് ഒ കെ സ്വാഗതവും സെക്രട്ടറി സഫ്‌വാൻ ടി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163320/congratulation-workshop-organized)