---
title: "കണ്ണൂക്കരയില്‍ ബേക്കറിയില്‍ കള്ളന്‍ കയറി ദൃശ്യങ്ങള്‍ സിസിടിവിയില്‍ "
english_title: " The thief broke into the bakery Scenes on CCTV"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16341/the-thief-broke-into-the-bakery-scenes-on-cctv"
published_at: "2021-12-16T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61baec20a903f_cctv visual .jpg"
keywords: []
---

# കണ്ണൂക്കരയില്‍ ബേക്കറിയില്‍ കള്ളന്‍ കയറി ദൃശ്യങ്ങള്‍ സിസിടിവിയില്‍ 

> **Lead Summary:** ഒഞ്ചിയം : കണ്ണൂക്കര ടൗണില്‍ പഴയ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അനില ബേക്കറിയില്‍ കള്ളന്‍ കയറി. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സാധാനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

## Article Content

ഒഞ്ചിയം : കണ്ണൂക്കര ടൗണില്‍ പഴയ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അനില ബേക്കറിയില്‍ കള്ളന്‍ കയറി. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സാധാനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

1000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണത്തിനെത്തിയ കള്ളന്‍ സിസിടിവി ക്യാമറ നശിപ്പിച്ചെങ്കിലും ക്യാമറ നശിപ്പിക്കുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

ദൃശ്യങ്ങള്‍ പരിശോധിച്ച് കള്ളന്‍മാരെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കള്ളന്‍മാരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രദേശങ്ങത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചിരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16341/the-thief-broke-into-the-bakery-scenes-on-cctv)