---
title: "കെഎസ്ടിഎ ജില്ലാ സമ്മേളനം ;  വടകരയില്‍ പൂര്‍വ്വാധ്യാപകരുടെ സ്‌നേഹ സംഗമം"
english_title: " KSTA District Conference; Love reunion of former teachers in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16348/ksta-district-conference-love-reunion-of-former-teachers-in-vadakara"
published_at: "2021-12-16T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61baf3a9f1813_ksta photo .jpg"
keywords: []
---

# കെഎസ്ടിഎ ജില്ലാ സമ്മേളനം ;  വടകരയില്‍ പൂര്‍വ്വാധ്യാപകരുടെ സ്‌നേഹ സംഗമം

> **Lead Summary:** വടകര : ഡിസംബര്‍ 18, 19 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന കെ.എസ്. ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൂര്‍വ്വാധ്യാപകരുടെ സ്‌നേഹ സംഗമം നടത്തി. വടകര കേളു ഏട്ടന്‍ പി.പി.ശങ്കരന്‍ മന്ദിരത്തില്‍ നടന്ന സംഗമം മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര : ഡിസംബര്‍ 18, 19 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന കെ.എസ്. ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൂര്‍വ്വാധ്യാപകരുടെ സ്‌നേഹ സംഗമം നടത്തി. വടകര കേളു ഏട്ടന്‍ പി.പി.ശങ്കരന്‍ മന്ദിരത്തില്‍ നടന്ന സംഗമം മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ അധ്യക്ഷനായിരുന്നു.ആര്‍.ബാലറാം, ഡോ.സോമന്‍ കടലൂര്‍, ടി രാജന്‍, വി.സുന്ദരന്‍, ടി.കെ. അരവിന്ദാക്ഷന്‍, വി.പി.രാജീവന്‍ ,ഗോപിനാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ബി.മധു സ്വാഗതവും കെ.അജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16348/ksta-district-conference-love-reunion-of-former-teachers-in-vadakara)