---
title: "#Complaint | പെരുവാട്ടുംതാഴെ വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ ഭൂരിഭാഗവും ഓടുന്നില്ലെന്ന് പരാതി "
english_title: "#Complaint #buses #ply #oldbusstand #via #Peruvattumatha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163482/complaint-buses-ply-oldbusstand-via-peruvattumatha"
published_at: "2023-11-19T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559e3606f945_road.jpg"
keywords: []
---

# #Complaint | പെരുവാട്ടുംതാഴെ വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ ഭൂരിഭാഗവും ഓടുന്നില്ലെന്ന് പരാതി 

> **Lead Summary:** **വടകര: [ **പെരുവാട്ടുംതാഴെ ജങ്ഷൻ, ജെ.ടി റോഡ് വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ ഭൂരിഭാഗവും ഓടുന്നില്ലെന്ന് പരാതി ഉയരുന്നു. പെരുവാട്ടുംതാഴെ ജങ്ഷനിൽ ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ ഇത് വഴി ബസ്സ് ഗതാഗതം നിരോധിച്ചിരുന്നു.

## Article Content

**വടകര: [ **പെരുവാട്ടുംതാഴെ ജങ്ഷൻ, ജെ.ടി റോഡ് വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ ഭൂരിഭാഗവും ഓടുന്നില്ലെന്ന് പരാതി ഉയരുന്നു. പെരുവാട്ടുംതാഴെ ജങ്ഷനിൽ ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ ഇത് വഴി ബസ്സ് ഗതാഗതം നിരോധിച്ചിരുന്നു.

പിന്നീട് എംഎൽഎ കെ.കെ.രമയും വിവിധ സംഘടനകളുടെയും സമ്മർദ്ദത്തെ തുടർന്ന് ബസ്സുകൾ ഇത് വഴി ഓടിക്കാൻ തീരുമാനിച്ചിരുന്നു. ദേശീയപാത അതോറിറ്റി ട്രാഫിക്ക് പോലീസ് എന്നിവർ പെരുവാട്ടുംതാഴെ വഴി ഗതാഗതം സുഖമമാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.

ഇപ്പോൾ ചുരുക്കം ചില ബസ്സുകൾ സർവ്വീസ് പഴയ പടി നടത്തുന്നത്. വിവിധ ഓഫീസുകൾ, വ്യാപാരികൾ, ആശുപത്രികളിലടക്കം പോകേണ്ടവർ ഏറെ പ്രയാസം നേരിട്ട സാഹചര്യത്തിലാണ് ഗതാഗതം പഴയ പടിയാക്കാൻ തീരുമാനിച്ചത്.

ഈ വിഷയം താലൂക്ക് വികസന സമിതിയിൽ ചർച്ചയായിരുന്നു. ബസ്സുകൾ ഓടാത്ത വിഷയത്തിൽ ട്രാഫിക്ക് പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന് പരാതി ഉയർന്നു.

മുഴുവൻ ബസ്സുകളും നേരത്തെ പോയ പെരുവാട്ടുംതാഴെ ജങ്ഷൻ ജെ.ടി റോഡ് വഴി സർവ്വീസ് നടത്താൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163482/complaint-buses-ply-oldbusstand-via-peruvattumatha)