---
title: "#AITUC | ഇടപെടൽ വേണം; അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ സപ്ലൈക്കോയെ സർക്കാർ സഹായിക്കണം -എഐടിയുസി "
english_title: "#Intervention #needed #Govt #help #Supplyco #amid #shortage #essential #commodities #AITUC"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163512/intervention-needed-govt-help-supplyco-amid-shortage-essential-commodities-aituc"
published_at: "2023-11-19T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a1411c45d6_aituc.jpg"
keywords: []
---

# #AITUC | ഇടപെടൽ വേണം; അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ സപ്ലൈക്കോയെ സർക്കാർ സഹായിക്കണം -എഐടിയുസി 

> **Lead Summary:** **വടകര: [ **സപ്ലൈക്കോ ഔട്ട്ലറ്റുകളിൽ അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നതിന് സപ്ലൈക്കോയ്ക്ക് സർക്കാർ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് എഐടിയുസി വടകര മണ്ഡലം സമ്മേളനം ആവശ്യപെട്ടു.

## Article Content

**വടകര: [ **സപ്ലൈക്കോ ഔട്ട്ലറ്റുകളിൽ അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നതിന് സപ്ലൈക്കോയ്ക്ക് സർക്കാർ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് എഐടിയുസി വടകര മണ്ഡലം സമ്മേളനം ആവശ്യപെട്ടു.

സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകൾ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

മലോൽ മുക്ക് ആർ ബി ഓഡിറ്റോറിയത്തിലെ എകെ ശങ്കരൻ നഗറിൽ നടന്ന സമ്മേളനം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പി സജീവ് കുമാർ , ഒ എംരാധ,എൻ കെ മോഹനൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ എൻ ശ്രീധരൻ പതാക ഉയർത്തി. രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

പി കെ നാസർആർ സത്യൻ, എൻ എം ബിജു, പി ഭാസ്കരൻ , സി രാമകൃഷ്ണൻ ഇ രാധാകൃഷ്ണൻ , ബാബു വടകര, പി കെ സതീശൻ ,പി സജീവ് കുമാർ ടി സി നിഷ, വി ടി കെ സുരേഷ്, സി പി ബാബു എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ് : എൻ കെ മോഹനൻ .വൈ . പ്രസിഡന്റ്മാർ : സി പി ബാബു, അഡ്വ : ഒ ദേവരാജൻ . സെക്രട്ടറി : ഇ രാധാകൃഷ്ണൻ ജോയിന്റെ സെക്രട്ടറിമാർ : സി എം രെജി, ഒഎം അശോകൻ . ട്രഷറർ ബാബു കക്കാട്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163512/intervention-needed-govt-help-supplyco-amid-shortage-essential-commodities-aituc)