---
title: "വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്  നേരെ ലഹരി മാഫിയാ അക്രമണം ;  മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു"
english_title: " Intoxicated mafia attack on DYFI activist in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16374/intoxicated-mafia-attack-on-dyfi-activist-in-vadakara"
published_at: "2021-12-16T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb0eb8c6452_attack karibnapalam.jpg"
keywords: []
---

# വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്  നേരെ ലഹരി മാഫിയാ അക്രമണം ;  മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

> **Lead Summary:** വടകര: ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനയെ ചോദ്യം ചെയ്ത യുവാവിന് മയക്ക് മരുന്ന് മാഫിയാ സംഘത്തിന്റെ അക്രമണം.വടകര കരിമ്പന പാലം സ്വദേശി ആയില്യത്തില്‍ അമലിനു നേരെയാണ് ബുധനാഴ്ച വൈകീട്ട് 3.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപം വെച്ച് അക്രമമുണ്ടായത്.അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പ്രതികള്‍ക്കെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

വടകര: ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനയെ ചോദ്യം ചെയ്ത യുവാവിന് മയക്ക് മരുന്ന് മാഫിയാ സംഘത്തിന്റെ അക്രമണം.വടകര കരിമ്പന പാലം സ്വദേശി ആയില്യത്തില്‍ അമലിനു നേരെയാണ് ബുധനാഴ്ച വൈകീട്ട് 3.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപം വെച്ച് അക്രമമുണ്ടായത്.അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പ്രതികള്‍ക്കെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. കാറില്‍ സൂക്ഷിച്ച വടിവാള്‍ വീശുന്നതിനിടയില്‍ വാള്‍ അക്രമിയുടെ കയ്യില്‍ നിന്നും തെറിച്ചു പോയതിനാല്‍ അമല്‍ വലിയ പരുക്കിലാതെ രക്ഷപ്പെടുകയായിരുന്നു.

പരിസരവാസികള്‍ ഓടി എത്തിയതിനാല്‍ വാള്‍ ഉപേക്ഷിച്ച് മൂവര്‍ സംഘം കാറില്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി സഹകരണ ആശുപത്രിക്ക് സമീപം വെച്ച് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വില്‍ക്കുന്നത് അമലിന്റെ നേതൃത്വത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ലഹരിമാഫിയാ സംഘം അക്രമം അഴിച്ച് വിട്ടത്. അക്രമിയുടെ തെറിച്ചു പോയ വടിവാള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16374/intoxicated-mafia-attack-on-dyfi-activist-in-vadakara)