---
title: "സി.ഡിറ്റ് പ്രോജക്ടറ്റില്‍  അസി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ് "
english_title: " In the CDT project Assoc. System Administrator Vacancy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16399/in-the-cdt-project-assoc-system-administrator-vacancy"
published_at: "2021-12-16T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb2b9218b2c_c- dit .jpg"
keywords: []
---

# സി.ഡിറ്റ് പ്രോജക്ടറ്റില്‍  അസി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ് 

> **Lead Summary:** കോഴിക്കോട് : സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ്ങ് ടെക്‌നോളജി (സി.ഡിറ്റ്) നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേക്ക് അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കോഴിക്കോട് : സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ്ങ് ടെക്‌നോളജി (സി.ഡിറ്റ്) നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേക്ക് അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ഇലക്ട്രോണിക്‌സിലോ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ലോ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ബി.സി.എ/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പ്രതിമാസ വേതനം 15,500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org.

** ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം **

കോഴിക്കോട് : ബേപ്പൂര്‍ ഗവണ്‍മെന്റ് ഐടിഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2415040.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16399/in-the-cdt-project-assoc-system-administrator-vacancy)