---
title: "#ArtFestival | തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം; കുട്ടികൾക്ക് കൗതുകമായി  കലോത്സവ പാട്ടുവണ്ടി"
english_title: "#Thodannoor #subdistrict #School #ArtFestival #Kalotsavasong #cart #interesting #children"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164062/thodannoor-subdistrict-school-artfestival-kalotsavasong-cart-interesting-children"
published_at: "2023-11-21T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cbc2bc32d9_art.jpg"
keywords: []
---

# #ArtFestival | തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം; കുട്ടികൾക്ക് കൗതുകമായി  കലോത്സവ പാട്ടുവണ്ടി

> **Lead Summary:** **കടമേരി: [ **തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവ പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയ പാട്ടുവണ്ടി കുട്ടികൾക്കും കാണികൾക്കും കൗതുകമായി.

## Article Content

**കടമേരി: [ **തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവ പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയ പാട്ടുവണ്ടി കുട്ടികൾക്കും കാണികൾക്കും കൗതുകമായി.

കടമേരി ആർ. എ. സി. ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്രയാണം ആരംഭിച്ച പാട്ടുവണ്ടിയുടെ ഫ്ലാഗ് ഓഫ് കർമം കലോത്സവ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ കെ. മുസ്തഫ നിർവഹിച്ചു. പ്രചരണ കമ്മിറ്റി ചെയർമാൻ സി. എച്ച്. മൊയ്തു അധ്യക്ഷനായി.

നാളെ മുതൽ നാലു ദിവസങ്ങളിലായി ആർ. എ. സി സ്കൂളിലാണ് മേള നടക്കുന്നത്. ഉപജില്ലയിലെ മുഴുവൻ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലും പാട്ട് വണ്ടി പര്യടനം നടത്തി.

വിദ്യാർഥികളുടെയും അധ്യാപകരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായ പാട്ടുവണ്ടിയെ വിദ്യാർത്ഥി സമൂഹവും കലാസ്വാദകരും ആവേശപൂർവ്വം സ്വീകരിച്ചു.

തോടന്നൂർ എ.ഇ.ഒ എം. വിനോദ്, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ടി. അജിത്ത് കുമാർ, അഷ്റഫ് കേളോത്ത്, വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകരായ കുഞ്ഞമ്മദ്, പ്രസന്ന, വൃന്ദ, ജിതേഷ്, മുഹമ്മദ് അലി വാഴയിൽ, കെ.കെ.ജസീൽ, എൻ.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

ജമാൽ കുറ്റിയിൽ, ടി. ജമാലുദ്ദീൻ, എം. ഹാരിസ്, ബി. എം. അസ്ഹർ, എൻ.പി. സലീം, വി.എം. അബ്ദുറസാഖ്, ഇസ്മായിൽ ചാലിൽ, കൺവീനർ സി.സി. സാബിത്ത് എം കെ. മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164062/thodannoor-subdistrict-school-artfestival-kalotsavasong-cart-interesting-children)