---
title: "സിസിടിവി ദൃശ്യം വൈറലായി കണ്ണൂക്കരയിലെ കള്ളന്‍മാര്‍ കുടുങ്ങുമോ ?"
english_title: "cctv visuls in kannokkara anila bakery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16410/cctv-visuls-in-kannokkara-anila-bakery"
published_at: "2021-12-16T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb45c520553_cctv .jpg"
keywords: []
---

# സിസിടിവി ദൃശ്യം വൈറലായി കണ്ണൂക്കരയിലെ കള്ളന്‍മാര്‍ കുടുങ്ങുമോ ?

> **Lead Summary:** അഴിയൂര്‍ : മോഷണക്കസില്‍ പൊലീസ് അന്വേഷണം തുടങ്ങുന്നത് മുന്‍പേ കള്ളന്‍മാര്‍ക്കെതിരെ സൈബര്‍ പോരാളികളുടെ പണി തുടങ്ങി. കണ്ണൂക്കര ടൗണില്‍ പഴയ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അനില ബേക്കറിയില്‍ കള്ളന്‍ കയറിപ്പോള്‍ സിസിടിവി പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

## Article Content

അഴിയൂര്‍ : മോഷണക്കസില്‍ പൊലീസ് അന്വേഷണം തുടങ്ങുന്നത് മുന്‍പേ കള്ളന്‍മാര്‍ക്കെതിരെ സൈബര്‍ പോരാളികളുടെ പണി തുടങ്ങി. കണ്ണൂക്കര ടൗണില്‍ പഴയ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അനില ബേക്കറിയില്‍ കള്ളന്‍ കയറിപ്പോള്‍ സിസിടിവി പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

**സിസിടിവി ദൃശ്യങ്ങള്‍ കാണാം**

https://youtu.be/O52KpubjxAI

മോഷ്ടാക്കള്‍ സിസിടിവി ക്യാമറ നശിപ്പിച്ചെങ്കിലും ക്യാമറ നശിപ്പിക്കുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പള്ളൂര്‍ സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള അനില ബേക്കറിയിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. സാധാനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. 1000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് കള്ളന്‍മാരെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16410/cctv-visuls-in-kannokkara-anila-bakery)