---
title: "#mediaworkshop | വടകരയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശില്പശാലക്ക് തുടക്കമായി "
english_title: "#Press #Information #Bureau #media #workshop #started #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164223/press-information-bureau-media-workshop-started-vadakara"
published_at: "2023-11-22T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655db3c58f700_workshop.jpg"
keywords: []
---

# #mediaworkshop | വടകരയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശില്പശാലക്ക് തുടക്കമായി 

> **Lead Summary:** **വടകര: [ **പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചിയും, വടകര പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്പശാല കോഴിക്കോട് സബ് കലക്ടർ വി ചെൽസാ സിനി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചിയും, വടകര പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്പശാല കോഴിക്കോട് സബ് കലക്ടർ വി ചെൽസാ സിനി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം പി ഐബി അഡീ.ഡയരക്ടർ ജനറൽ വി പളനി ചാമി അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്കാര ജേതാവ് മീനാക്ഷി അമ്മ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വിജയകുമാർ എന്നിവരെ ആദരിച്ചു.

വടകര പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് പി കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സർക്കാർ പദ്ധതികളെ കുറിച്ച് ലീഡ് ഡിസ്ട്രിക് ഡിവിഷണൽ മാനേജർ ടി എം മുരളീധരൻ ക്ലാസെടുന്നു.

പിഐ ബി മീഡിയാ കമ്യൂണിക്കേഷൻ ചെന്നെ കെ വൈശാമില സ്വാഗതവും, പ്രസ് ക്ലബ്ബ് പ്രസിഡൻറ് പി കെ വിജേഷ് നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം വിവിധ വിഷയങ്ങളെ കുറിച്ച് സീനിയർ ജേർണലിസ്റ്റുകൾ ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164223/press-information-bureau-media-workshop-started-vadakara)