---
title: "#BarAssociation | താൽക്കാലിക മജിസ്ട്രേറ്റ്മാരെ പിരിച്ചു വിടണം - വടകര ബാർ അസോസിയേഷൻ "
english_title: "#Temporary #magistrates #dismissed #Vadakara #BarAssociation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164301/temporary-magistrates-dismissed-vadakara-barassociation"
published_at: "2023-11-22T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655df5587cefc_bar.jpg"
keywords: []
---

# #BarAssociation | താൽക്കാലിക മജിസ്ട്രേറ്റ്മാരെ പിരിച്ചു വിടണം - വടകര ബാർ അസോസിയേഷൻ 

> **Lead Summary:** **വടകര: [ **തിരൂർ മജിസ്ട്രറ്റ് കോടതിയിൽ നടന്ന സംഭവം ആവർത്തിക്കാതിരിക്കാൻ കേരളത്തിൽ നിയമിതരായ മുഴുവൻ താൽക്കാലിക മജിസ്ട്രേറ്റ് മാരേയും പിരിച്ചു വിടണമെന്ന് വടകര ബാർ അസോസിയേഷൻ പ്രത്യേക ജനറൽ ബോഡിയോഗം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

## Article Content

**വടകര: [ **തിരൂർ മജിസ്ട്രറ്റ് കോടതിയിൽ നടന്ന സംഭവം ആവർത്തിക്കാതിരിക്കാൻ കേരളത്തിൽ നിയമിതരായ മുഴുവൻ താൽക്കാലിക മജിസ്ട്രേറ്റ് മാരേയും പിരിച്ചു വിടണമെന്ന് വടകര ബാർ അസോസിയേഷൻ പ്രത്യേക ജനറൽ ബോഡിയോഗം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

എഴുത്തു പരീക്ഷയും അഭിമുഖവും കഴിഞ്ഞ് അതിൽ പാസാകുന്നവർക്ക് എറണാകുളത്തെ ജുഡീഷ്യൽ അക്കാഡമിയിൽ ഒരു വർഷത്തെ ട്രയിനിംഗിനു ശേഷമാണ് സാധാരണ മജിസ്ട്രേറ്റുമാരെ നിയമിക്കാറുള്ളത്.

എന്നാൽ ഇപ്പോൾ എൽഎൽ.ബി യോഗ്യത മാത്രമുള്ള മറ്റു ചില ഡിപ്പാർട്ടുമെൻടിൽ ജോലിചെയ്യുന്നവരേയാണ് താൽക്കാലിക മജിസ്ട്രേറ്റുമാരായി വെച്ചിരിക്കുന്നത്. ഇത്തരക്കാർ കോടതികളിൽ ചില പ്രശ്നങ്ങളുണ്ടാക്കുന്നു.

തിരൂർ കേടതിയിൽ അഭിഭാഷകനെ മജിസ്ട്രറ്റ് റിമാണ്ട് ചെയ്യാൻ ശ്രമിച്ച സംഭവം കേട്ടുകേൾവിപോലും ഇല്ലാത്തതാണ്. തിരൂർ ബാർ അസോസിയഷൻ സമരപരിപാടികൾക്ക് വടകര ബാർ അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

യോഗത്തിൽ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. കെ.ലാൽമോഹൻ, മുരളി പുറന്തോടത്ത്, ഫൗസിയ, എ.എം സന്തോഷ്, സ്മിത, പി.പി.സുനിൽകുമാർ, പി.അശ്വതി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164301/temporary-magistrates-dismissed-vadakara-barassociation)