---
title: "#navakeralasadass | നൃത്താവതരണം; നവകേരള സദസ്സിൽ ലിസി മുരളീധരൻ്റെ സ്ത്രീ ശബ്ദം "
english_title: "#dance #performance #LizzyMuralidharan #female #voice #navakeralasadass"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164488/dance-performance-lizzymuralidharan-female-voice-navakeralasadass"
published_at: "2023-11-23T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655efe9ca0022_dance.jpg"
keywords: []
---

# #navakeralasadass | നൃത്താവതരണം; നവകേരള സദസ്സിൽ ലിസി മുരളീധരൻ്റെ സ്ത്രീ ശബ്ദം 

> **Lead Summary:** **വടകര: [ **വർത്തമാനകാലത്ത് സ്ത്രികൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും ജീവനും ജീവിതത്തിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന സദ്ദേശമൊരുക്കി ലിസി മുരളീധരനും സംഘവും ഒരുക്കുന്ന നൃത്ത പരിപാടിയാണ് സ്ത്രീ ശബ്ദം.

## Article Content

**വടകര: [ **വർത്തമാനകാലത്ത് സ്ത്രികൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും ജീവനും ജീവിതത്തിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന സദ്ദേശമൊരുക്കി ലിസി മുരളീധരനും സംഘവും ഒരുക്കുന്ന നൃത്ത പരിപാടിയാണ് സ്ത്രീ ശബ്ദം.

കരിവള്ളൂർ മുരളിയും, രാജേന്ദ്രൻ എടത്തുകരയും, രമേഷ് കാവിലും രചന നിർവ്വഹിച്ച് .വി.ടി മുരളി, അജയ് ഗോപാൽ,സതീശൻ നമ്പൂതിരി ,ശാന്തി, അനുനന്ദ എന്നിവരാണ് ആലാപനം നിർവ്വഹിച്ചത്.

സ്ത്രീത്വത്തിൻ്റെ സർഗാത്മകതകൾ അവതരിപ്പിച്ചു കൊണ്ടുള്ള ഈ ' നൃത്താവതരണം 24 ന് വൈകീട്ട് വടകര നാരായണ നഗറിൽ നടക്കുന്ന നവകേരള സദസ്സിൻ്റ കലാ പരിപാടിയിൽഅരങ്ങേറും.

കരുത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും അഗ്നി അണയാതെ സൂക്ഷിക്കുന്ന സത്രീ ശാക്തീകരണത്തിൻ്റെ പുതിയ മുഖം  ജനാധിപത്യ സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.

ഇത്തരം അക്രമങ്ങളെ നേരിടാനുള്ള കരുത്ത് ഓരോ സ്ത്രീക്കുമുണ്ടാകണം അതാണ്സ്ത്രീ ശബ്ദം.

സമകാലീക വിഷയങ്ങളും ഒട്ടേറെ സാഹിത്യ കൃതികളും നൃത്തത്തിലൂടെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ നർത്തകി ലിസി മുരളീധരൻ്റെ ആശയ സാക്ഷാത്ക്കാരത്തിൽ വിനീത് തിക്കോടി, മകൾ കലാമണ്ഡലം സരിഗ, വിനു .എ.പി. ബിനീഷ്.പി.കെ.കൃഷ്ണ എസ് ,ശ്രീലക്ഷ്മി. ബി, അമ്പിളി രാമചന്ദ്രൻ ,അശ്വതി റിനീഷ് ,അതീത ജയകുമാർ ,സായൂജ്യ വിനോദ് ,ആകാശ്യ .എസ് .ആർ ശുഭരാജഗോപാൽ എന്നിവർ അരങ്ങിലെത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164488/dance-performance-lizzymuralidharan-female-voice-navakeralasadass)