---
title: "#arrest|  വടകരയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: "#Youth #arrested #ganja #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164760/youth-arrested-ganja-vadakara"
published_at: "2023-11-24T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65605d717db36_arrest.jpg"
keywords: []
---

# #arrest|  വടകരയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **വ​ട​ക​ര:[ **ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ഞ്ചി​യം ഊ​രാ​ളു​ങ്ക​ൽ ക​ള​രി​ക്ക​ണ്ടി​യി​ൽ നൗ​ഫ​ലി​നെ​യാ​ണ് എ​ക്സ് സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ളി​ൽ നി​ന്നും 150 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

## Article Content

**വ​ട​ക​ര:[ **ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ഞ്ചി​യം ഊ​രാ​ളു​ങ്ക​ൽ ക​ള​രി​ക്ക​ണ്ടി​യി​ൽ നൗ​ഫ​ലി​നെ​യാ​ണ് എ​ക്സ് സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ളി​ൽ നി​ന്നും 150 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ർ- കോ​ഴി​ക്കോ​ട് പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലെ ഊ​രാ​ളു​ങ്ക​ൽ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മെ​യി​ൻ ശാ​ഖ​യു​ടെ മു​ൻ​വ​ശം റോ​ഡി​ൽ വെ​ച്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ​നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ശോ​ധ​ന​ക്ക് വ​ട​ക​ര എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മു​ര​ളി, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ.​കെ. വി​നോ​ദ​ൻ, കെ.​എം. സോ​മ​സു​ന്ദ​ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ മു​സ്ബി​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ടി.​പി. തു​ഷാ​ര, ഡ്രൈ​വ​ർ രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164760/youth-arrested-ganja-vadakara)