---
title: "ആശങ്ക വേണ്ട ; താലൂക്ക് ഓഫീസ് പുതിയ സ്ഥലത്തേക്ക്  മാറ്റി സ്ഥാപിക്കും : ജില്ലാ കലക്ടര്‍"
english_title: " The municippal council and the CPI (M) leadership came to the rescue of rescue workers in the blaze."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16479/the-municippal-council-and-the-cpi-m-leadership-came-to-the-rescue-of-rescue-workers-in-the-blaze"
published_at: "2021-12-17T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc218fe1c48_k p bindu .jpg"
keywords: []
---

# ആശങ്ക വേണ്ട ; താലൂക്ക് ഓഫീസ് പുതിയ സ്ഥലത്തേക്ക്  മാറ്റി സ്ഥാപിക്കും : ജില്ലാ കലക്ടര്‍

> **Lead Summary:** വടകര : നഗരത്തെ നടുക്കിയ വന്‍ തീപിടുത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി നഗരസഭയും സിപിഐ(എം) നേതൃത്വവും രംഗത്ത് എത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, കൗണ്‍സിലര്‍ പി എം ബിജു , സിപിഎം നേതാവ് , സി ഭാസ്‌ക്കരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. ഫയര്‍ഫേഴ്‌സ് , പൊലീസ് , ജനകീയ ദുരന്ത നിവാരണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആവശ്യമായ സഹായം നല്‍കി.

## Article Content

വടകര : നഗരത്തെ നടുക്കിയ വന്‍ തീപിടുത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി നഗരസഭയും സിപിഐ(എം) നേതൃത്വവും രംഗത്ത് എത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, കൗണ്‍സിലര്‍ പി എം ബിജു , സിപിഎം നേതാവ് , സി ഭാസ്‌ക്കരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. ഫയര്‍ഫേഴ്‌സ് , പൊലീസ് , ജനകീയ ദുരന്ത നിവാരണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആവശ്യമായ സഹായം നല്‍കി.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ചായയും ഭക്ഷണവും നല്‍കാന്‍ നേതൃത്വം നല്‍കി. തീ പിടുത്തതില്‍ താലൂക്ക് ഓഫീസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഓഫീസിലെ രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത സബ് ജയിലിനും പഴയ ട്രഷറി കെട്ടിടത്തിനും നാശമുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. 9 മണിയോടെ തീ നിയന്ത്രണ വിധേയമാവുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ സമീപത്തെ മുജാഹിദ് പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയവരാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ ആന്റ് ്‌റസ്‌ക്യു വടകര സ്‌റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16479/the-municippal-council-and-the-cpi-m-leadership-came-to-the-rescue-of-rescue-workers-in-the-blaze)