---
title: "#navaKeralaaudience |  ജനസാഗരമായി മേമുണ്ട: കുറ്റ്യാടി മണ്ഡലം നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ"
english_title: "#Memunda #​​peoplecrowd #thousands #flocked #navaKerala #audience #Kuttyadi #constituency."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164871/memunda-peoplecrowd-thousands-flocked-navakerala-audience-kuttyadi-constituency"
published_at: "2023-11-24T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560b8bb7ce12_memunda.jpg"
keywords: []
---

# #navaKeralaaudience |  ജനസാഗരമായി മേമുണ്ട: കുറ്റ്യാടി മണ്ഡലം നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

> **Lead Summary:** **വടകര: [**നാടൊന്നാകെ ഒഴുകിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ആൾക്കടലായി കുറ്റ്യാടി മണ്ഡലം നവകേരള സദസ്സ്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച നവകേരള സദസ്സിൽ പങ്കെടുക്കാൻ പതിനായിരങ്ങളായിരുന്നു എത്തിച്ചേർന്നത്. ഉച്ചക്ക് മുൻപായി തന്നെ വേദിയും പരിസരവും ജനപ്രവാഹത്താൽ തിങ്ങിനിറഞ്ഞിരുന്നു.

## Article Content

**വടകര: [**നാടൊന്നാകെ ഒഴുകിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ആൾക്കടലായി കുറ്റ്യാടി മണ്ഡലം നവകേരള സദസ്സ്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച നവകേരള സദസ്സിൽ പങ്കെടുക്കാൻ പതിനായിരങ്ങളായിരുന്നു എത്തിച്ചേർന്നത്. ഉച്ചക്ക് മുൻപായി തന്നെ വേദിയും പരിസരവും ജനപ്രവാഹത്താൽ തിങ്ങിനിറഞ്ഞിരുന്നു.

പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ ഇരിപ്പിടമെല്ലാം നിറഞ്ഞു. പ്രധാന വേദിക്ക് പുറമെ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഉൾപ്പടെ എൽ ഇ ഡി വാൾ സജ്ജീകരിച്ചും സദസ്സ് ഒരുക്കിയിരുന്നു. ഉച്ചക്ക് രണ്ടരക്ക് കളരിപ്പയറ്റ്, പൂരക്കളി തുടങ്ങിയ കലാപരിപാടികളോടെ നവകേരള സദസ്സ് ആരംഭിച്ചു. തുടർന്ന് ഗാനമേള അരങ്ങേറി.

ശേഷം അഞ്ച് മണിയോടെ മന്ത്രിമാരുടെ ആദ്യസംഘമെത്തി സദസ്സിനെ അഭിസംബോധന ചെയ്തു. ആറ് മണിയോടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും വേദിയിലെത്തിയത്. റോഡിന് ഇരുവശങ്ങളിലും തിങ്ങിക്കൂടിയ ജനസഞ്ചയത്തിന് നടുവിലൂടെ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആവേശത്തോടെയായിരുന്നു സദസ്സ് വരവേറ്റത്.

മന്ത്രിമാരെ എൻസിസി കാഡറ്റുകൾ പുസ്തകവും പൊന്നാടയും നൽകി സ്വീകരിച്ചു. ചരിത്രകാരൻ പി ഹരീന്ദ്രനാഥ് രചിച്ച 'മഹാത്മാ ഗാന്ധി കാലവും കർമ്മ പർവവും' എന്ന പുസ്തകമാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം സദസ്സ് കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.

കായിക വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ , ദേവസ്വം പട്ടികജാതി, പട്ടിക വർഗ്ഗ വകുപ്പ് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ , ഭക്ഷ്യ വകുപ്പ് മന്ത്രി ജി അനിൽ എന്നിവരും സംസാരിച്ചു. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ മനോജ് മണിയൂർ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ പി ഷിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164871/memunda-peoplecrowd-thousands-flocked-navakerala-audience-kuttyadi-constituency)