---
title: "വടകര ഡി ഇ  ഓഫീസ് തീവെയ്പ്പ്  ദുരൂഹതയുടെ സൂചനയോ ?"
english_title: " Twice recently there was a hint of a fire mystery in the vicinity of the District Education Office in the vicinity of the Mini Civil Station?"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16491/twice-recently-there-was-a-hint-of-a-fire-mystery-in-the-vicinity-of-the-district-education-office-in-the-vicinity-of-the-mini-civil-station"
published_at: "2021-12-17T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc28b722431_wall write .jpg"
keywords: []
---

# വടകര ഡി ഇ  ഓഫീസ് തീവെയ്പ്പ്  ദുരൂഹതയുടെ സൂചനയോ ?

> **Lead Summary:** ** വടകര: **അടുത്തിടെ രണ്ട് തവണ മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്ത് തീവെയ്പ്പ് ദുരൂഹതയിലേക്കുള്ള സൂചനയോ ? ഡി ഇ ഓഫീസ് പരിസരത്തെ മൂത്രപ്പുരയോട് ചേര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് ഓഫീസിന്റെ കെട്ടിടത്തില്‍ അവ്യക്തമായി ചുമരെഴുത്ത് നടത്തുകയും ചെയ്തിട്ടുണ്ട്. ഏതോ മാനസിക രോഗിയുടെ വൈകൃതമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പൊലീസ് നടപടിയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

## Article Content

** വടകര: **അടുത്തിടെ രണ്ട് തവണ മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്ത് തീവെയ്പ്പ് ദുരൂഹതയിലേക്കുള്ള സൂചനയോ ? ഡി ഇ ഓഫീസ് പരിസരത്തെ മൂത്രപ്പുരയോട് ചേര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് ഓഫീസിന്റെ കെട്ടിടത്തില്‍ അവ്യക്തമായി ചുമരെഴുത്ത് നടത്തുകയും ചെയ്തിട്ടുണ്ട്. ഏതോ മാനസിക രോഗിയുടെ വൈകൃതമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പൊലീസ് നടപടിയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

വടകര നാഷണല്‍ ഹൈവേ ഓഫീസ് പരിസരത്തും ഇത്തരത്തില്‍ തീവെയ്പ്പ് ഉണ്ടായിട്ടുണ്ട്. ദുരൂഹ സാഹചര്യം തള്ളിക്കളായാന്‍ ആവില്ലെന്നും എല്ലാം സമഗ്രമായി അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി ഡോ ശ്രീനിവാസ് അറിയിച്ചു.

** താലൂക്ക് ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ **

വടകര : വടകര താലൂക്ക് ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണവേയാണ് അദേഹം ഇക്കാര്യം അറിയിച്ചത്. വടകര താലൂക്ക് ഓഫീസിലെ അഞ്ചു വര്‍ഷത്തിന് ശേഷമുള്ള രേഖകളെല്ലാം ഇ ഫയലിംങ്ങാണെന്നും അതിനാല്‍ തന്നെ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും തീപിടുത്തം ഉണ്ടായതിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വടകര താലൂക്ക് ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനു വേണ്ടിയുള്ള നടപടികള്‍ സത്വരമായി സ്വീകരിക്കും. ഇന്ന് തന്നെ അതിനുള്ള സംവിധാനങ്ങളും തീരുമാനങ്ങളും ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇ കെ വിജയന്‍ എംഎല്‍എ കുഴഞ്ഞുവീണു. അദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ നാലു മണിക്കൂറിലേറെയായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. രക്തത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞതിനാലാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് നാട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായതറിഞ്ഞു സംഭവ സ്ഥലത്തേക്ക് എത്തിയത്. കെ കെ രമ എം എല്‍ എ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

** രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി നഗരസഭയും സിപിഐ(എം) നേതൃത്വവും **

നഗരത്തെ നടുക്കിയ വന്‍ തീപിടുത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി നഗരസഭയും സിപിഐ(എം) നേതൃത്വവും രംഗത്ത് എത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, കൗണ്‍സിലര്‍ പി എം ബിജു , സിപിഎം നേതാവ് , സി ഭാസ്‌ക്കരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. ഫയര്‍ഫേഴ്‌സ് , പൊലീസ് , ജനകീയ ദുരന്ത നിവാരണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആവശ്യമായ സഹായം നല്‍കി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ചായയും ഭക്ഷണവും നല്‍കാന്‍ നേതൃത്വം നല്‍കി.

തീ പിടുത്തതില്‍ താലൂക്ക് ഓഫീസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഓഫീസിലെ രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത സബ് ജയിലിനും പഴയ ട്രഷറി കെട്ടിടത്തിനും നാശമുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. 9 മണിയോടെ തീ നിയന്ത്രണ വിധേയമാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സമീപത്തെ മുജാഹിദ് പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയവരാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ ആന്റ് ്‌റസ്‌ക്യു വടകര സ്‌റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16491/twice-recently-there-was-a-hint-of-a-fire-mystery-in-the-vicinity-of-the-district-education-office-in-the-vicinity-of-the-mini-civil-station)