---
title: "വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തം  സമഗ്ര അന്വേഷണം വേണം ; യൂത്ത് കോണ്‍ഗ്രസ്"
english_title: " Vadakara taluk office fire should be thoroughly investigated; Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16497/vadakara-taluk-office-fire-should-be-thoroughly-investigated-youth-congress"
published_at: "2021-12-17T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc2d998f25d_FIRE IN TALUK .jpg"
keywords: []
---

# വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തം  സമഗ്ര അന്വേഷണം വേണം ; യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** വടകര : താലൂക്ക് ഓഫീസിലെ തീപ്പിടുത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി പൊതുസമൂഹത്തിലേ ആശങ്കകള്‍ ദുരീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലെ ആശങ്കകള്‍ ദൂരീകരിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈകൊള്ളണം.

## Article Content

വടകര : താലൂക്ക് ഓഫീസിലെ തീപ്പിടുത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി പൊതുസമൂഹത്തിലേ ആശങ്കകള്‍ ദുരീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലെ ആശങ്കകള്‍ ദൂരീകരിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈകൊള്ളണം.

താലൂക്ക് ആസ്ഥാനത്തിലുണ്ടായ തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.കമ്പ്യൂട്ടര്‍,ഫര്‍ണിച്ചര്‍,സുപ്രധാന ഫയലുകള്‍ അടക്കം കത്തിയമര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലെ സംശയവും ആശങ്കയും ദൂരീകരിക്കുവാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ അടിയന്തരമായി സ്വീകരിക്കുകയും സര്‍ട്ടിഫിക്കറ്റ്/രജിസ്‌ട്രേഷന്‍ പോലെയുള്ള ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ തടസ്സപെടാതെ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം എന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16497/vadakara-taluk-office-fire-should-be-thoroughly-investigated-youth-congress)