---
title: "#K.PraveenKumar |   നവകേരള സദസ്സ് ; ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടു - കെ. പ്രവീണ്‍കുമാര്‍"
english_title: "#navaKeralaaudience #DYFI #goons #launched #attack #KPraveenKumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165025/new-kerala-audience-dyfi-goons-launched-an-attack-k-praveen-kumar"
published_at: "2023-11-25T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561a4fe1e8f8_attack.jfif"
keywords: []
---

# #K.PraveenKumar |   നവകേരള സദസ്സ് ; ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടു - കെ. പ്രവീണ്‍കുമാര്‍

> **Lead Summary:** **വടകര :[ **നവകേരള സദസിന് പിണറായി വിജയന്‍ വരുന്നത് പ്രമാണിച്ച് വ്യാപകമായി ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടതായി ഡി.സി.സി പ്രസിഡൻറ് കെ. പ്രവീണ്‍കുമാര്‍ പ്രസ്താവിച്ചു. പിണറായി വിജയന്‍ യാത്രചെയ്യുന്ന സമയത്ത് കോണ്‍ഗ്രസുകാരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ തടവിലാക്കുന്നത് കൈയ്യും കെട്ടിനോക്കിനില്‍ക്കില്ലെന്ന് പ്രവീൺ കുമാർ അറിയിച്ചു.

## Article Content

**വടകര :[ **നവകേരള സദസിന് പിണറായി വിജയന്‍ വരുന്നത് പ്രമാണിച്ച് വ്യാപകമായി ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടതായി ഡി.സി.സി പ്രസിഡൻറ് കെ. പ്രവീണ്‍കുമാര്‍ പ്രസ്താവിച്ചു. പിണറായി വിജയന്‍ യാത്രചെയ്യുന്ന സമയത്ത് കോണ്‍ഗ്രസുകാരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ തടവിലാക്കുന്നത് കൈയ്യും കെട്ടിനോക്കിനില്‍ക്കില്ലെന്ന് പ്രവീൺ കുമാർ അറിയിച്ചു.

ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10ന് വടകര എസ്.പി. ഓഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.കെ. ഇസ്ഹാഖ് എന്നിവരെയാണ് അകാരണമായി കരുതല്‍ തടങ്കലില്‍ വെച്ചത്.

ഇവരെ ജാമ്യമെടുക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ യു.ഡി.എഫ് വടകര നിയോജകമണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണനെ ഡി.​ൈവ.എഫ്.ഐ ഗുണ്ടാസംഘം പത്തോളം ബൈക്കുകളില്‍ പിന്തുടര്‍ന്ന് കാറ് തല്ലി തകര്‍ത്തു. കാറിലായതുകൊണ്ടുമാത്രമാണ് ഗുരുതരമായ പരിക്കില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടത്.

അകാരണമായി തടങ്കലില്‍വെച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിട്ടുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നു. പൊലിസിന്റെ മൂക്കിന് താഴെ വച്ചാണ് ഈ അക്രമമൊക്കെ അരങ്ങേറിയതെന്ന് പ്രവീൺ കുമാർ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165025/new-kerala-audience-dyfi-goons-launched-an-attack-k-praveen-kumar)