---
title: "#SDPI  |  വടകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; എസ് ഡി പി ഐ നിവേദനം സമർപ്പിച്ചു."
english_title: "#deplorable #condition #Vadakara #DistrictHospital #should #resolved #SDPI #submitted #petition."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165042/deplorable-condition-vadakara-districthospital-should-resolved-sdpi-submitted-petition"
published_at: "2023-11-25T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561af49ed8b0_sdpi.jpg"
keywords: []
---

# #SDPI  |  വടകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; എസ് ഡി പി ഐ നിവേദനം സമർപ്പിച്ചു.

> **Lead Summary:** **വടകര :[ **സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ വടകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ മന്ത്രി വീണജോർജിന് എസ് ഡി പി ഐ നിവേദനം സമർപ്പിച്ചു.

## Article Content

**വടകര :[ **സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ വടകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ മന്ത്രി വീണജോർജിന് എസ് ഡി പി ഐ നിവേദനം സമർപ്പിച്ചു.

ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ചു വർഷങ്ങൾ പിന്നിട്ടിട്ടും താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും ഇല്ലാതെയാണ് പ്രവർത്തിക്കുകയാണ്.

ലാബ്, സ്കാനിങ് സെന്റർ,ട്രോമോകെയർ, ഫോറൻസിക് വിദഗ്ധൻ,തുടങ്ങിയവയുടെ അപര്യാപ്തത കൂടാതെ മതിയായ ഡോക്ടർമാരും ജീവനക്കാരും ആവശ്യത്തിനു മരുന്നുമില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.

ജനങ്ങളുടെ ചികിത്സയ്ക്ക് വേണ്ടി സ്വകാര്യ ലോബികളെ ആശ്രയിക്കാത്ത വിധം വടകര ജില്ല ആശുപത്രിയിൽ സമ്പൂർണ്ണമായ ചികിത്സ കേന്ദ്രം ആക്കി മാറ്റാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ പറഞ്ഞു.

വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല, മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, സമദ് മാക്കൂൽ, ഷറഫുദ്ദീൻ പി പി,റൗഫ് ചോറോട്, സൈനുദ്ധീൻ എ കെ, മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ് വിമൻ ഇന്ത്യ വടകര മണ്ഡലം പ്രസിഡന്റ് റസീന വി കെ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165042/deplorable-condition-vadakara-districthospital-should-resolved-sdpi-submitted-petition)