---
title: "#SchoolArtFestival  |   തോടന്നൂർ സ്കൂൾ കലോത്സവം; മാലിന്യനിക്ഷേപത്തിന് നൂതന സംവിധാനവുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി"
english_title: "#Thodannoor #School #ArtFestival #GreenProtocol #Committee #innovative #system #waste #disposal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165113/thodannoor-school-artfestival-greenprotocol-committee-innovative-system-waste-disposal"
published_at: "2023-11-25T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562078140a89_green.jpg"
keywords: []
---

# #SchoolArtFestival  |   തോടന്നൂർ സ്കൂൾ കലോത്സവം; മാലിന്യനിക്ഷേപത്തിന് നൂതന സംവിധാനവുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി

> **Lead Summary:** **കടമേരി : [ **തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് നൂതന സംവിധാനം ഒരുക്കിയിരിക്കുകയാണ് പ്രോട്ടോകോൾ കമ്മിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തെങ്ങോലയിൽ മെടഞ്ഞ കൂട്ടയും വല്ലവുമാണ് മേളകളിൽ ഉപയോഗിച്ചുവരുന്നത്.

## Article Content

**കടമേരി : [ **തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് നൂതന സംവിധാനം ഒരുക്കിയിരിക്കുകയാണ് പ്രോട്ടോകോൾ കമ്മിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തെങ്ങോലയിൽ മെടഞ്ഞ കൂട്ടയും വല്ലവുമാണ് മേളകളിൽ ഉപയോഗിച്ചുവരുന്നത്.

മേള കഴിയുന്നതോടെ അതും നശിക്കുകയാണ് പതിവ്. ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി പാഴ് മരക്കഷണങ്ങൾ കൊണ്ട് ചട്ടക്കൂട് നിർമ്മിച്ച അതിൽ കട്ടിയുള്ള തുണി ചുറ്റി തികച്ചും പ്രകൃതിദത്തമായും സ്ഥിര ഉപയോഗത്തിനും ഉപകരിക്കുന്ന രീതിയിലാണ് വേസ്റ്റ് ബിൻ നിർമ്മിച്ചിട്ടുള്ളത്.

മത്സരം നടക്കുന്ന ഏഴ് വേദികളിലും അതോടൊപ്പം സ്കൂൾ ഗ്രൗണ്ടിലും മറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം ബിൻ സ്ഥാപിച്ചിരിക്കുകയാണ്. ഹരിത പെരുമാറ്റ ചട്ട കമ്മിറ്റിയുടെ ഈ നൂതന ആശയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. ആദ്യമായാണ് സ്കൂൾ കലോത്സവങ്ങളിൽ ഇത്തരം 'പാഴ് വസ്തു നിക്ഷേപ പെട്ടി' ഉപയോഗിക്കുന്നത്.

മാലിന്യ നിക്ഷേപ പെട്ടിയുടെ കൈമാറ്റം ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ പി. കെ. കുഞ്ഞബ്ദുള്ള ജനറൽ കൺവീനർ കുറ്റിയിൽ ജമാൽ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൺവീനർ സി. എച്ച്. അഷറഫ്, പി. അബ്ദുറഹിമാൻ, ടി. കെ. ഹാരിസ്, ജാഫർ ഈനോളി, ഇല്യാസ് മാങ്ങോട്, സി. എ. നൗഫൽ, എം. സുബൈർ, ഹാരിസ് എടവത്ത് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165113/thodannoor-school-artfestival-greenprotocol-committee-innovative-system-waste-disposal)