---
title: " ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍ "
english_title: " Attacked DYFI activist Three arrested in case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16513/attacked-dyfi-activist-three-arrested-in-case"
published_at: "2021-12-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc37d2e2e12_ARRESETED .jpg"
keywords: []
---

#  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍ 

> **Lead Summary:** വടകര: ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനയെ ചോദ്യം ചെയ്തിന് യുവാവിന് അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും വടകര കരിമ്പന പാലം സ്വദേശിയുമായ ആയില്യത്തില്‍ അമലിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളായ സനൂജ് , രജീഷ് , സമീര്‍ എന്നിവരെ വടകര പൊലീസ് പിടികൂടി.

## Article Content

വടകര: ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനയെ ചോദ്യം ചെയ്തിന് യുവാവിന് അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും വടകര കരിമ്പന പാലം സ്വദേശിയുമായ ആയില്യത്തില്‍ അമലിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളായ സനൂജ് , രജീഷ് , സമീര്‍ എന്നിവരെ വടകര പൊലീസ് പിടികൂടി.

സനൂജിനെ കണ്ണൂരില്‍ വെച്ചും രജീഷ്, സമീര്‍ എന്നിവരെ ബാഗ്ലൂരിലേക്ക് പോകും വഴി ട്രയിനില്‍ നിന്ന് വടകരയില്‍ വെച്ചുമാണ് പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് 3.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിലെത്തിയ അക്രമി സംഘം അമലിനെ അക്രമിക്കുകയായിരുന്നു. വടിവാളുമായി അക്രമിക്കുന്നതിനിടെ പ്രതിയുടെ കൈയില്‍ നിന്നും നിന്നും തെറിച്ചു പോയതിനാല്‍ അമല്‍ വലിയ പരുക്കിലാതെ രക്ഷപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ പരിസരവാസികള്‍ ഓടി എത്തിയതോടെ വാള്‍ ഉപേക്ഷിച്ച് മൂവര്‍ സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി സഹകരണ ആശുപത്രിക്ക് സമീപം വെച്ച് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വില്‍ക്കുന്നത് അമലിന്റെ നേതൃത്വത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് ശേഷമാണ് ലഹരി മാഫിയാ സംഘം അക്രമം അഴിച്ച് വിട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16513/attacked-dyfi-activist-three-arrested-in-case)