---
title: "#Accident  |  വടകര അഴിയൂരിൽ നിയന്ത്രണം വിട്ട് കാർ കടയിലേക്ക് പാഞ്ഞ് കയറി അപകടം"
english_title: "#Accident #Vadakara #Azhiyoor #carlost #control #ran #shop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165268/accident-vadakara-azhiyoor-carlost-control-ran-shop"
published_at: "2023-11-26T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656320159ca7b_accident_vdk.jfif"
keywords: []
---

# #Accident  |  വടകര അഴിയൂരിൽ നിയന്ത്രണം വിട്ട് കാർ കടയിലേക്ക് പാഞ്ഞ് കയറി അപകടം

> **Lead Summary:** **വടകര: [** വടകര അഴിയൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി അപകടം. അഴിയൂർ ചുങ്കത്ത് ഫാമിലി സൂപ്പർ മാർക്കറ്റ്, പിപിഎച്ച് സ്റ്റോർസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഇന്നോവ കാർ പാഞ്ഞ് കയറി അപകടം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 4.15 ഓടെയാണ് സംഭവം.

## Article Content

**വടകര: [** വടകര അഴിയൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി അപകടം. അഴിയൂർ ചുങ്കത്ത് ഫാമിലി സൂപ്പർ മാർക്കറ്റ്, പിപിഎച്ച് സ്റ്റോർസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഇന്നോവ കാർ പാഞ്ഞ് കയറി അപകടം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 4.15 ഓടെയാണ് സംഭവം.

വടകര ഭാഗത്ത് നിന്ന് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പിന്നിലെ ടയർ പൊട്ടിയത് കാരണം നിയന്ത്രണം നഷ്ടപെടുകയായിരുന്നു. പുലർച്ചെയായത് കൊണ്ട് വൻ അപകടം ഒഴിവായി. വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി. കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഒരാളെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165268/accident-vadakara-azhiyoor-carlost-control-ran-shop)