---
title: "ആത്മവിശ്വാസമാണ് ജീവിത വിജയത്തിന്റെ  അടിത്തറ :  കെ.കെ.രമ എം.എല്‍എ"
english_title: " Password Career guidance Workshop in madapally Gvhss "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16527/password-career-guidance-workshop-in-madapally-gvhss"
published_at: "2021-12-17T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc40e2e6993_PASS WORD .jpg"
keywords: []
---

# ആത്മവിശ്വാസമാണ് ജീവിത വിജയത്തിന്റെ  അടിത്തറ :  കെ.കെ.രമ എം.എല്‍എ

> **Lead Summary:** മടപ്പള്ളി : ആത്മ വിശ്വാസമാണ് ജീവിത വിജയത്തിന്റെ അടിത്തറയെന്നും കൃത്യമായ ലക്ഷ്യബോധത്തോടെയും തയ്യാറെടുപ്പോടെയും വിദ്യാഭ്യാസം ഫലപ്രദമായി നിര്‍വഹിച്ചും ജീവിത നൈപുണികള്‍ ആര്‍ജിച്ചും മുന്നോട്ട് പോവാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് കെ.കെ.രമ എം.എല്‍.എ. അഭിപ്രായപ്പെട്ടു. മടപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടകരയിലെ അഞ്ച് വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'പാസ് വേഡ് ' ദ്വിദിന വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി. അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപല്‍ ഡോ.പി.പി.അബ്ദുള്‍ റസാഖ് പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിമല എന്‍.എം മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു വള്ളില്‍ പി.ടി.എ പ്രസിഡന്റ് പി.പി.ദിവാകരന്‍ , തഹസില്‍ദാര്‍ ആഷിഖ് തോട്ടടന്‍ , വില്ലേജ് ഓഫീസര്‍ ധന്യ ബാലകൃഷ്ണന്‍ , ഹെഡ്മാസ്റ്റര്‍ കെ.കെ. വേണുഗോപാല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപല്‍ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. വി.എച്ച്.എസ്. പ്രിന്‍സിപല്‍ സിജു.സി സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റര്‍ ടി.വി.അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു

## Article Content

മടപ്പള്ളി : ആത്മ വിശ്വാസമാണ് ജീവിത വിജയത്തിന്റെ അടിത്തറയെന്നും കൃത്യമായ ലക്ഷ്യബോധത്തോടെയും തയ്യാറെടുപ്പോടെയും വിദ്യാഭ്യാസം ഫലപ്രദമായി നിര്‍വഹിച്ചും ജീവിത നൈപുണികള്‍ ആര്‍ജിച്ചും മുന്നോട്ട് പോവാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് കെ.കെ.രമ എം.എല്‍.എ. അഭിപ്രായപ്പെട്ടു. മടപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടകരയിലെ അഞ്ച് വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'പാസ് വേഡ് ' ദ്വിദിന വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി. അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപല്‍ ഡോ.പി.പി.അബ്ദുള്‍ റസാഖ് പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിമല എന്‍.എം മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു വള്ളില്‍ പി.ടി.എ പ്രസിഡന്റ് പി.പി.ദിവാകരന്‍ , തഹസില്‍ദാര്‍ ആഷിഖ് തോട്ടടന്‍ , വില്ലേജ് ഓഫീസര്‍ ധന്യ ബാലകൃഷ്ണന്‍ , ഹെഡ്മാസ്റ്റര്‍ കെ.കെ. വേണുഗോപാല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപല്‍ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. വി.എച്ച്.എസ്. പ്രിന്‍സിപല്‍ സിജു.സി സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റര്‍ ടി.വി.അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16527/password-career-guidance-workshop-in-madapally-gvhss)