---
title: "കുടുംബശ്രീ സിഡിഎസ് അംഗത്തിന്റെ നിര്യാണത്തില്‍ പൂഴിത്തല ബീച്ചില്‍ അനുശോചന യോഗം ചേര്‍ന്നു"
english_title: "Member of Kudumbasree CDS At Poozhithala beach on the verge of death The condolence meeting was joined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16537/member-of-kudumbasree-cds-at-poozhithala-beach-on-the-verge-of-death-the-condolence-meeting-was-joined"
published_at: "2021-12-17T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc4ac335023_condolence meeting .jpg"
keywords: []
---

# കുടുംബശ്രീ സിഡിഎസ് അംഗത്തിന്റെ നിര്യാണത്തില്‍ പൂഴിത്തല ബീച്ചില്‍ അനുശോചന യോഗം ചേര്‍ന്നു

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ രൂപീകരണം തൊട്ട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മെമ്പറും ദീര്‍ഘകാലം തൊഴിലുറപ്പു പദ്ധതിയുടെ മേറ്റും പൊതു പ്രവര്‍ത്തകയുമായ പൂഴിത്തലയിലെ ദാക്ഷായണിയുടെ നിര്യാണത്തില്‍ പൂഴിത്തല ബീച്ചില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ രൂപീകരണം തൊട്ട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മെമ്പറും ദീര്‍ഘകാലം തൊഴിലുറപ്പു പദ്ധതിയുടെ മേറ്റും പൊതു പ്രവര്‍ത്തകയുമായ പൂഴിത്തലയിലെ ദാക്ഷായണിയുടെ നിര്യാണത്തില്‍ പൂഴിത്തല ബീച്ചില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ മൈമൂന ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്,മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ സി പി അലി, സുധ കുളങ്ങര, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ കെ.രഞ്ജിത്ത് കുമാര്‍, ആശാവര്‍ക്കര്‍ പി വി പത്മജ എന്നിവര്‍ സംസാരിച്ചു.

പൂഴിത്തല മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുപരിചിതയായ ദാക്ഷായണി മാതൃകാപരമായ പൊതു പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. കുടുംബശ്രീയുടെ വളര്‍ച്ചയിലും തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ പേരെ അംഗമാക്കുവാനും ദാക്ഷായണിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്.- അനുശോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ വീട്ടിലെത്തി അന്ത്യോമോപചാരം അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16537/member-of-kudumbasree-cds-at-poozhithala-beach-on-the-verge-of-death-the-condolence-meeting-was-joined)