---
title: "#Shalabhotsavam | കടമേരി എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും നവ്യാനുഭമായി ശലഭോത്സവം "
english_title: "#Shalabhotsavam #experience #students #parents #Kadameri #LPSchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165374/shalabhotsavam-experience-students-parents-kadameri-lpschool"
published_at: "2023-11-27T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656422f2b93c0_fest.jpg"
keywords: []
---

# #Shalabhotsavam | കടമേരി എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും നവ്യാനുഭമായി ശലഭോത്സവം 

> **Lead Summary:** **കടമേരി: [ **പിഞ്ചു മനസ്സുകളിലെ സർഗ്ഗാത്മക കഴിവുകൾ ഡിജിറ്റൽ തിയേറ്ററിന്റെ സഹായത്തോടെ പ്രോത്സാഹനം നൽകാൻ അധ്യാപക കൂട്ടായ്മയായ,' ചോക്കുപൊടി,' സംഘടിപ്പിച്ച ശലഭോത്സവം കടമേരി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി.

## Article Content

**കടമേരി: [ **പിഞ്ചു മനസ്സുകളിലെ സർഗ്ഗാത്മക കഴിവുകൾ ഡിജിറ്റൽ തിയേറ്ററിന്റെ സഹായത്തോടെ പ്രോത്സാഹനം നൽകാൻ അധ്യാപക കൂട്ടായ്മയായ,' ചോക്കുപൊടി,' സംഘടിപ്പിച്ച ശലഭോത്സവം കടമേരി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി.

ജനുവരി രണ്ടാം വാരം വടകരയിൽ വെച്ച് നടക്കുന്ന ചോക്കുപൊടി അക്കാദമിക് കോൺഗ്രസ്സിന്റെ അനുബന്ധ പരിപാടിയായി 100 കേന്ദ്രങ്ങളിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കടമേരി എൽ പി സ്കൂളിൽ ശലഭോത്സവം സംഘടിപ്പിച്ചത്.

പ്രൈമറി വിദ്യാർത്ഥികളോടൊപ്പം അമ്മമാരെയും പങ്കാളികളാക്കി കൊണ്ട് അഭിനയം, നൃത്തം, ചിത്രരചന, സംഗീതം എന്നിവയിൽ പ്രോത്സാഹനം നൽകുന്ന അവതരണ രീതി ഏറെ ആകർഷണമായി.

ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ. ആശടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗമ്യേന്ദ്രൻ കണ്ണംവെള്ളി നേതൃത്വം നൽകി. ശ്രീജിലാൽ കെ, ഷിജി മാസ്റ്റർ, ശ്രീനാഥ് , രാജീഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165374/shalabhotsavam-experience-students-parents-kadameri-lpschool)