---
title: "#CanaCharitableTrust | കാന ചാരിറ്റബ്ൾ ട്രസ്റ്റ്; വടകരയിൽ പ്രവർത്തനമാരംഭിച്ചു "
english_title: "#CanaCharitableTrust #Started #operations #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165440/canacharitabletrust-started-operations-vadakara"
published_at: "2023-11-27T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65645d5adfcec_cana.jpg"
keywords: []
---

# #CanaCharitableTrust | കാന ചാരിറ്റബ്ൾ ട്രസ്റ്റ്; വടകരയിൽ പ്രവർത്തനമാരംഭിച്ചു 

> **Lead Summary:** **വടകര: [ **കേരളത്തിലങ്ങോളമിങ്ങോളം ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി വരുന്ന കാന ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം പി കെ സതീശൻ മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**വടകര: [ **കേരളത്തിലങ്ങോളമിങ്ങോളം ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി വരുന്ന കാന ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം പി കെ സതീശൻ മാസ്റ്റർ നിർവ്വഹിച്ചു.

മുഖ്യപ്രഭാഷണം സൈക്കോളജിസ്റ്റ് ഡോ വി.പി ഗിരീഷ് ബാബു നടത്തി. ബിന്ദു കാന രചിച്ച ആത്മായനം എന്ന പുസ്തകം മുഖം ബുക്സ് ചീഫ് എഡിറ്റർ അനിൽ കെ പെണ്ണുക്കര പ്രകാശനം ചെയ്തു.

ലഹരി വിരുദ്ധ സംഗീത ശിൽപ്പം അവതരിപ്പിച്ച കലാപ്രവർത്തകർക്ക് കാന ഭാരവാഹി അബ്‌ദുൾ ഹക്കീം സമ്മാനദാനം നിർവഹിച്ചു. ടി.ടി പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി കെ പ്രതാപ് അദ്ധ്യക്ഷത വഹിച്ചു.

ആശംസകളർപ്പിച്ചു കൊണ്ട് ജലീൽ മാസ്റ്റർ രജനി ടീച്ചർ ബീന കുനിയിൽ എന്നിവർ സംസാരിച്ചു. രേഷ്മ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165440/canacharitabletrust-started-operations-vadakara)