---
title: "താലൂക്ക് ആഫീസ് തീ പിടുത്തം  സമഗ്രാന്വേഷണം വേണം :  പാറക്കല്‍ അബ്ദുള്ള "
english_title: " Parakkal Abdullah SAYS  Taluk office fire Need a comprehensive investigation:"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16553/parakkal-abdullah-says-taluk-office-fire-need-a-comprehensive-investigation"
published_at: "2021-12-17T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc5e943acef_MUNEER SEVANA.jpg"
keywords: []
---

# താലൂക്ക് ആഫീസ് തീ പിടുത്തം  സമഗ്രാന്വേഷണം വേണം :  പാറക്കല്‍ അബ്ദുള്ള 

> **Lead Summary:** വടകര: വടകര താലൂക്കിന്റെ ഭരണ സിരാ കേന്ദ്രമായ താലൂക്ക് ആഫീസ് തീ പിടുത്തമുണ്ടായ സാഹചര്യത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലായെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമെനമെന്ന് അറിയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ ഓഫീസില്‍ ചില ഫയലുകള്‍ കത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്തിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

## Article Content

വടകര: വടകര താലൂക്കിന്റെ ഭരണ സിരാ കേന്ദ്രമായ താലൂക്ക് ആഫീസ് തീ പിടുത്തമുണ്ടായ സാഹചര്യത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലായെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമെനമെന്ന് അറിയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ ഓഫീസില്‍ ചില ഫയലുകള്‍ കത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്തിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ഇന്നത്തെ സംഭവം മനഃപൂര്‍വം കരുതി കൂട്ടിയതാണോ എന്ന് ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വടകര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ രേഖകളും സൂക്ഷിച്ചിരുന്ന ഓഫീസ് ആണ് പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുള്ളത്. താലൂക്ക് ഓഫീസിനേക്കാള്‍ അപ്രധാന വകുപ്പുകളില്‍ സെക്യൂരിറ്റി തസ്തിക ഉണ്ടായിട്ടും എല്ലാ ഓഫീസുകളിലെയും താക്കോല്‍ സൂക്ഷിക്കുന്ന താലൂക്ക് ഭരണാ സിരാകേന്ദ്രമായ താലുക്ക് ഓഫീസിന് ഒരു സെക്യൂരിറ്റി തസ്തിക പോലും ഇല്ല . -  പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

ഒരു കോടിയിലധികം രൂപ ചിലവഴിച്ച് റിപ്പയര്‍ ചെയ്ത ഈ കെട്ടിടം പഴമ നിലനിര്‍ത്തിയെങ്കിലും ഓഫീസിലും പരിസരത്തും സി.സി.ടി.വി ക്യാമറ സ്ഥാപിച്ചില്ല. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും പാറക്കല്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16553/parakkal-abdullah-says-taluk-office-fire-need-a-comprehensive-investigation)