---
title: "#obituary | ഉംറ നിർവഹിച്ച് മടങ്ങവേ ചോമ്പാല സ്വദേശിനി വിമാനത്തിൽ മരിച്ചു "
english_title: "#native #Chompala #died #flight #returning #performing #Umrah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165556/native-chompala-died-flight-returning-performing-umrah"
published_at: "2023-11-27T23:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564dd864a672_death.jpg"
keywords: []
---

# #obituary | ഉംറ നിർവഹിച്ച് മടങ്ങവേ ചോമ്പാല സ്വദേശിനി വിമാനത്തിൽ മരിച്ചു 

> **Lead Summary:** **ചോമ്പാല: [ **ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ചോമ്പാല ചിറയിൽ പീടിക സ്വദേശിനി വിമാനത്തിൽ മരിച്ചു ചിറയിൽ പീടിക. സ്നേഹപാതയിൽ വലിയ പറമ്പത്ത് അയിക്കൽ കുന്മൽ ഷർമിന ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

## Article Content

**ചോമ്പാല: [ **ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ചോമ്പാല ചിറയിൽ പീടിക സ്വദേശിനി വിമാനത്തിൽ മരിച്ചു ചിറയിൽ പീടിക. സ്നേഹപാതയിൽ വലിയ പറമ്പത്ത് അയിക്കൽ കുന്മൽ ഷർമിന ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

തിങ്കൾ ഉച്ചയോടെയാണ് സംഭവം. ഒമാൻ എയറിൽ ജിദ്ദയിൽ നിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷർമ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.

പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഭർത്താവ്: റയീസ്. മക്കൾ: മുഹമ്മദ്, ആസിൻ, ഖദീജ, ജന്നആയിശ. പിതാവ്: മാളിയേക്കൽ മായൻ (വടകര താഴെ അങ്ങാടി) മാതാവ്: ശരീഫ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165556/native-chompala-died-flight-returning-performing-umrah)