---
title: "വടകരയിലെ തീപ്പിടുത്തം മന്ത്രി റിയാസ് വടകരയിലെത്തി റവന്യൂ മന്ത്രി അല്‍പ്പസമയത്തിനകം"
english_title: "MINISTER VISIT IN VATAKARA TALUK OFFICE "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16572/minister-visit-in-vatakara-taluk-office"
published_at: "2021-12-17T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc6e0066a2e_MINISTER RIYAZ .jpg"
keywords: []
---

# വടകരയിലെ തീപ്പിടുത്തം മന്ത്രി റിയാസ് വടകരയിലെത്തി റവന്യൂ മന്ത്രി അല്‍പ്പസമയത്തിനകം

> **Lead Summary:** വടകര: വടകരയില്‍ താലൂക്ക് ഓഫീസ് കത്തി നശിച്ച സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. റവന്യു മന്ത്രി കെ രാജന്‍ അല്‍പ്പസമയത്തിനകം വടകരയിലെത്തും. വടകരയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ഏറെ മാതൃകപരാണ്. എല്ലാ വിഭാഗം ജനങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു.

## Article Content

വടകര: വടകരയില്‍ താലൂക്ക് ഓഫീസ് കത്തി നശിച്ച സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. റവന്യു മന്ത്രി കെ രാജന്‍ അല്‍പ്പസമയത്തിനകം വടകരയിലെത്തും. വടകരയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ഏറെ മാതൃകപരാണ്. എല്ലാ വിഭാഗം ജനങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു.

റവന്യു ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം അടിയന്തിരമായി പുനസ്ഥാപിക്കാന്‍ നടപടിയെടുക്കും - മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ തീപ്പിടുത്തങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16572/minister-visit-in-vatakara-taluk-office)