---
title: "#KalaripayattAssociation | കേരളാ സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ  മത്സരം വടകരയിൽ നടന്നു "
english_title: "#Kerala #Spots #KalaripayattAssociation #KozhikodeDistrict #Competition #held # Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165724/kerala-spots-kalaripayattassociation-kozhikodedistrict-competition-held-vadakara"
published_at: "2023-11-28T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565f1d3c6e46_kalari.jpg"
keywords: []
---

# #KalaripayattAssociation | കേരളാ സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ  മത്സരം വടകരയിൽ നടന്നു 

> **Lead Summary:** **വടകര: [ **കേരളാ സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് മത്സരം വടകര വൈക്കിലശ്ശേരി കോയിക്കൽ സഹസ്രാരാ കളരിയിൽ വെച്ച് നടന്നു.

## Article Content

**വടകര: [ **കേരളാ സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് മത്സരം വടകര വൈക്കിലശ്ശേരി കോയിക്കൽ സഹസ്രാരാ കളരിയിൽ വെച്ച് നടന്നു.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത വേദിയിൽ കേരളാ സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിനോദ് ഗുരുക്കൾ സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ മഠത്തിൽ പുഷ്പ അദ്ധ്യക്ഷത വഹിച്ചു. സഹസ്രാരാ കളരി രക്ഷാധികാരി ദിവാകരൻ, സുനിൽ എന്നിവർ ആശംസകളർപ്പിച്ചു. കേരളാ സ്പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ദിനേശ് പ്രസാദ് ഗുരുക്കൾ നന്ദിയും പറഞ്ഞു.

രാഹുൽ, അശ്വിൻ ലാൽ എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ വടകര സഹസാരാ കളരി ഒന്നാം സ്ഥാനവും, കോഴിക്കോട് ഭുവനേശ്വരി കളരി രണ്ടാം സ്ഥാനവും, മയ്യന്നൂർ ഡ്രീംസ് കളരി മൂന്നാം സ്ഥാനവും പങ്കിട്ടു.

വിജയികൾക്കുള്ള മെഡലുകൾ വിനോദൻ ഗുരുക്കൾ, മിനീഷ് ഗുരുക്കൾ ശ്രീജിത്ത് ഗുരുക്കൾ, സുനിൽ ഗുരുക്കൾ, ദിനേശ് പ്രസാദ് ഗുരുക്കൾ, ദിവാകരൻ, സുനിൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165724/kerala-spots-kalaripayattassociation-kozhikodedistrict-competition-held-vadakara)