---
title: "#snakebite | സാൻഡ് ബാങ്ക്സിൽ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു "
english_title: "#Student #bitten #snake #SandBanks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165751/student-bitten-snake-sandbanks"
published_at: "2023-11-28T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65660fa537c36_snake.jpg"
keywords: []
---

# #snakebite | സാൻഡ് ബാങ്ക്സിൽ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു 

> **Lead Summary:** **വടകര: [ **വടകരയിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാൻഡ്ബാങ്ക്സിൽ വയനാട്ടിൽ നിന്നും വന്ന സ്കൂൾ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു. വിദ്യാർത്ഥിയെ പിങ്ക് പോലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**വടകര: [ **വടകരയിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാൻഡ്ബാങ്ക്സിൽ വയനാട്ടിൽ നിന്നും വന്ന സ്കൂൾ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു. വിദ്യാർത്ഥിയെ പിങ്ക് പോലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാൻഡ് ബാങ്ക്സും പരിസരവും പുല്ല് വളർന്ന് കാട് പിടിച്ചതും, നേരത്തെ ഇളക്കിയെടുത്ത പൂട്ടുകട്ടകൾ കൂട്ടിയിട്ടതും ഇഴജന്തുക്കൾക്ക് വിരഹിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

സാൻഡ് ബാങ്ക്സ് പരിസരം ഹരിത കർമ്മ സേനയിലെ രണ്ട് പേർ വൃത്തിയാക്കുന്നതിന് ഡിടിപിസി നിയമിച്ചെങ്കിലും കൃത്യമായി പരിപാലനം നടത്താത്തതും, ജീവനക്കാരുടെ അശ്രദ്ധയും നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പാമ്പ്, മുള്ളൻ പന്നി, ഉടുമ്പ്, കാട്ടു പൂച്ച, കീരി തുടങ്ങി ജീവികൾക്ക് സഞ്ചാരികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. സഞ്ചാര കേന്ദ്രം സഞ്ചാരികൾക്ക് സുരക്ഷിതമായി മാറ്റുന്നതിന് ഡിടിപിസിയും ജീവനക്കാരും തയ്യാറാകണമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165751/student-bitten-snake-sandbanks)