---
title: "താലൂക്ക് ഓഫിസ് തീപിടുത്തം;  ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എന്‍ വേണു"
english_title: " Taluk office fire; N Venu wants to allay the concerns of the people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16576/taluk-office-fire-n-venu-wants-to-allay-the-concerns-of-the-people"
published_at: "2021-12-17T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc73e789e85_n VENU - FIRE IN VATAKARA  TALUK.jpg"
keywords: []
---

# താലൂക്ക് ഓഫിസ് തീപിടുത്തം;  ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എന്‍ വേണു

> **Lead Summary:** വടകര: താലൂക്ക് ഓഫീസിലെ തീപിടുത്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും താലൂക്കിലെ സാധാരണ ജനങ്ങള്‍ക്ക് അവരുടെ രേഖകളുടെ കാര്യത്തിലുള്ള ആശങ്ക അകറ്റണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

## Article Content

വടകര: താലൂക്ക് ഓഫീസിലെ തീപിടുത്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും താലൂക്കിലെ സാധാരണ ജനങ്ങള്‍ക്ക് അവരുടെ രേഖകളുടെ കാര്യത്തിലുള്ള ആശങ്ക അകറ്റണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

പാരമ്പര്യ തനിമ നിലനിര്‍ത്തി താലൂക്ക് ഓഫിസ് പുതുക്കി പണിതിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളു. ഈ ഓഫിസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെങ്കില്‍ ജോലി ചെയ്ത കമ്പനിയുടെ നിരുത്തരവാദിത്തം കൂടെ അന്വേഷിക്കപ്പെടേണ്ടതുണ്ട്. താലൂക്കിലെ മുഴുവന്‍ ജനങ്ങളെയും സംബന്ധിക്കുന്ന നിരവധി രേഖകള്‍ സൂക്ഷിക്കുന്ന ഓഫിസിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

ആഴ്ചകള്‍ക്ക് മുന്‍പ് താലൂക്ക് ഓഫിസി നടുത്തുള്ള ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലും ഡി. ഇ.ഒ ഓഫിസിലും കുളിമുറിയില്‍ പെട്രോള്‍ ഒഴിച്ച് തീവച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അന്വേഷണത്തില്‍ പൊലിസ് അലംഭാവം കാണിച്ചു എന്നും ആരോപണമുണ്ട്. ഇതും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും എന്‍.വേണു പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16576/taluk-office-fire-n-venu-wants-to-allay-the-concerns-of-the-people)