---
title: "യുവാവിന് നേരെ വധശ്രമം ; വടകര  സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ"
english_title: " Vadakara police have arrested three accused in connection with the attempted murder of a youth with a machete for questioning him for selling intoxicants at Karimpana bridge."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16581/vadakara-police-have-arrested-three-accused-in-connection-with-the-attempted-murder-of-a-youth-with-a-machete-for-questioning-him-for-selling-intoxicants-at-karimpana-bridge"
published_at: "2021-12-17T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc79a841918_ACCUSED .jpg"
keywords: []
---

# യുവാവിന് നേരെ വധശ്രമം ; വടകര  സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** വടകര: കരിമ്പന പാലത്ത് വെച്ച് ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വധശ്രമം നടത്തിയ മൂന്നു പ്രതികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

വടകര: കരിമ്പന പാലത്ത് വെച്ച് ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വധശ്രമം നടത്തിയ മൂന്നു പ്രതികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു.

അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വടകര എസ് നീജീഷിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണത്തിന്റെ ഭാഗമായി പിടികൂടി. മുഖ്യ പ്രതി വടകര മേപ്പയില്‍ റോഡ് സ്വദേശി സനൂജ് കണ്ണൂര്‍ ജില്ലയിലെ എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മറ്റ് പ്രതികളായ വടകര നാരായണ നഗരം സ്വദേശി രജീഷ്, വടകര താഴെ അങ്ങാടി സ്വദേശി സമീര്‍ എന്നിവര്‍ ബാഗ്ലൂരിലേക്ക് ട്രെയിനില്‍ പോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16581/vadakara-police-have-arrested-three-accused-in-connection-with-the-attempted-murder-of-a-youth-with-a-machete-for-questioning-him-for-selling-intoxicants-at-karimpana-bridge)