---
title: "#YouthMarch | യൂത്ത് മാർച്ച്; വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ, വടകരയിൽ സമാപന സമ്മേളനം"
english_title: "#YouthMarch #Against #Hate #Against #Misrule #Concluding #Conference #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165903/youthmarch-against-hate-against-misrule-concluding-conference-vadakara"
published_at: "2023-11-29T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65672067c8e71_march.jpg"
keywords: []
---

# #YouthMarch | യൂത്ത് മാർച്ച്; വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ, വടകരയിൽ സമാപന സമ്മേളനം

> **Lead Summary:** **വടകര: [ **വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വടകര മണ്ഡലത്തിൽ യൂത്ത് മാർച്ച് പര്യടനം നടത്തി. ഓർക്കാട്ടേരിയിൽ നിന്നാരംഭിച്ച മാർച്ച് നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടോടെ വടകരയിൽ സമാപിച്ചു.

## Article Content

**വടകര: [ **വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വടകര മണ്ഡലത്തിൽ യൂത്ത് മാർച്ച് പര്യടനം നടത്തി. ഓർക്കാട്ടേരിയിൽ നിന്നാരംഭിച്ച മാർച്ച് നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടോടെ വടകരയിൽ സമാപിച്ചു.

കോട്ടപ്പറമ്പിൽ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.കെ.സി. അഫ്‌സൽ അധ്യക്ഷത വഹിച്ചു.

അൻസീർ പനോളി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ, ജില്ലാ ജന റൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, റഷീദ് വെങ്ങളം,സി.കെ.വി യൂസുഫ്, കെ.കെ നവാസ്, ഒ.കെ കുഞ്ഞബ്‌ദുല്ല മാസ്റ്റർ, വി.കെ അസീസ് മാസ്റ്റർ, വി. ഫൈസൽ,എൻ.പി അബ്‌ദുല്ല ഹാജി, എം പി അബ്‌ദുൽ കരീം എന്നിവർ സംബന്ധിച്ചു.

ഓർക്കാട്ടേരിയിൽ നടന്ന മാർച്ചിൻ്റെ ഉദ്ഘാടന സംഗമം മുസ്ലീം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഏറാമല, സഫിയ പി. ടി.കെ കുഞ്ഞബ്‌ദുല്ല, ഹാഫിസ് മാടാഞ്ചേരി, കെ.കെ കുഞ്ഞമ്മദ്, കെ.എം സലീം മാസ്റ്റർ, എം.കെ യൂസുഫ് ഹാജി, ഷക്കീല കുറുന്തോടി, നുസൈബ മാട്ടേമ്മൽ, റിയാസ് കെ.കോവട്ട് അബൂബക്കർ എന്നിവർ സംബന്ധിച്ചു.

ജാഥാ അംഗങ്ങളായ ക്യാപ്റ്റൻ മിസ്ഹബ് കീഴരിയൂർ, വൈസ് ക്യാപ്റ്റൻ ടി മൊയ്തീൻ കോയ, ഡയരക്ടർ കെ.എ. റഷീദ്, കോഡിനേറ്റർ സി ജാഫർ സാദിഖ്, അസിസ്റ്റന്റ് കോഡിനേറ്റർമാരായ എ ഷിജിത്ത് ഖാൻ, എം.പി ഷാജഹാൻ, ഷഫീ ഖ് അരക്കിണർ, സയ്യിദലി തങ്ങൾ, എസ്.വി മുഹമ്മദ് ഷൗലീഖ്, സയ്യിജ് ഫസൽ, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, ഷുഹൈബ് കുന്നത്ത്, ഹാരിസ് കൊത്തിക്കുടി, വി. അബ്‌ദുൽ ജലീൽ, റഫീഖ് കൂടത്തായി അഫ്‌നാസ് ചോറോട് സാഹിബ് മുഖദാർ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165903/youthmarch-against-hate-against-misrule-concluding-conference-vadakara)