---
title: "തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം"
english_title: " A young woman who set herself on fire in Thikkodi died during treatment."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16593/a-young-woman-who-set-herself-on-fire-in-thikkodi-died-during-treatment"
published_at: "2021-12-17T18:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc8dac7cb97_krishna priya .jpg"
keywords: []
---

# തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** വടകര: തിക്കോടിയില്‍ യുവാവ് തീകൊളുത്തിയ യുവതി ചികിത്സക്കിടെ മരണപ്പെട്ടു. തിക്കോടി റെയില്‍വെ സ്‌റ്റേഷന് സമീപം താമസിക്കുന്ന കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണ പ്രിയ ആണ് അല്‍പ്പ സമയം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ചികിത്സക്കിടെ മരണപ്പെട്ടത്.

## Article Content

വടകര: തിക്കോടിയില്‍ യുവാവ് തീകൊളുത്തിയ യുവതി ചികിത്സക്കിടെ മരണപ്പെട്ടു. തിക്കോടി റെയില്‍വെ സ്‌റ്റേഷന് സമീപം താമസിക്കുന്ന കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണ പ്രിയ ആണ് അല്‍പ്പ സമയം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ചികിത്സക്കിടെ മരണപ്പെട്ടത്.

തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ മൃതദേഹം കൈമാറും.

തിക്കോടി സ്വദേശി നന്ദഗോപനാണ് (28) പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. കയ്യില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിച്ചതിനു ശേഷം ബാക്കി പെട്രോള്‍ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്നു രാവിലെ 10 മണിക്ക് തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്‍പിലാണ് സംഭവം. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, നന്ദഗോപന്‍ കയ്യില്‍ കരുതിയ കുപ്പിയില്‍നിന്നും പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ ഒഴിച്ചു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇരുവരും നേരത്തേ പരിചയക്കാരാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16593/a-young-woman-who-set-herself-on-fire-in-thikkodi-died-during-treatment)